»   » യന്തിരന്‍ ഉത്സവത്തിന് കൊടിയേറി

യന്തിരന്‍ ഉത്സവത്തിന് കൊടിയേറി

Posted By:
Subscribe to Filmibeat Malayalam
Endhiran release: Rajinikanth mania grips South India
രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രജനീകാന്തിന്റെ യന്തിരന്‍/റോബോട്ട് തിയറ്ററുകളില്‍. തെന്നിന്ത്യയാകെ യന്തിരന്‍ തരംഗത്തില്‍ അമര്‍ന്നുവെന്ന് തന്നെയാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. തിയറ്ററുകള്‍ക്ക് മുന്നില്‍ വെടിക്കെട്ട് നടത്തിയും നൃത്തമാടിയും സ്റ്റൈല്‍ മന്നന് ജയ് വിളിച്ചുമാണ് ആരാധകര്‍ യന്തിരന്റെ വരവ് കൊണ്ടാടുന്നത്.

ചെന്നൈയില്‍ പുലര്‍ച്ചെ നാല് മണിയ്ക്ക് തന്നെ യന്തിരന്റെ ആദ്യ ഷോ കാണാന്‍ രജനി ആരാധകര്‍ തിങ്ങിനിറഞ്ഞിരുന്നു. തിരക്ക് നിയന്ത്രണാതീതമായതോടെ പുലര്‍ച്ചെ 5.30യോടെ ആദ്യ ഷോ ആരംഭിയ്ക്കുകയും ചെയ്തു.

കേരളത്തിലും യന്തിരന് വന്‍വരവേല്‍പാണ് ലഭിയ്ക്കുന്നത്. രജനിയ്ക്ക് ഏറ്റവുമധികം ആരാധകരുള്ള പാലക്കാടും തിരുവനന്തപുരത്തും അതിരാവിലെ തന്നെ ഷോ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 120ല്‍പരം തിയറ്ററുകളിലാണ് കേരളത്തില്‍ യന്തിരന്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്. അന്തരിച്ച കൊച്ചിന്‍ ഹനീഫ, കലാഭവന്‍ മണി, റസൂല്‍ പൂക്കുട്ടി, സാബു സിറിള്‍ എന്നിവരാണ് യന്തിരന്‍ പ്രൊജക്ടിനൊപ്പം പ്രവര്‍ത്തിച്ച പ്രധാന മലയാളികള്‍.

യന്തിരന്‍ തരംഗത്തിന് പിന്നില്‍
രജനീകാന്ത് എന്ന വിസ്മയം
ശങ്കര്‍-എആര്‍ റഹ്മാന്‍ വീണ്ടുമൊന്നിയ്ക്കുന്നു
ലോകസുന്ദരി ഐശ്വര്യ റായി ആദ്യമായി രജനിയുടെ നായിക
ഏഷ്യയിലെ ഏറ്റവും ചെലവേറിയ ചിത്രം- ചെലവ് 150 കോടി
മൂന്നു ഭാഷകളിലായി 2500ഓളം തിയറ്ററുകളില്‍ റിലീസ്
ഹോളിവുഡ് സിനിമകളെ കടത്തി വെട്ടുന്ന വിഷ്വല്‍ ഇഫക്ടസ് പ്രളയം

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam