»   » ഇരിക്കും മുമ്പേ കാലു നീട്ടുന്ന ശരണ്യ

ഇരിക്കും മുമ്പേ കാലു നീട്ടുന്ന ശരണ്യ

Posted By:
Subscribe to Filmibeat Malayalam
Saranya Mohan
ഒരു സിനിമ ഹിറ്റായാല്‍ അതിലെ താരങ്ങളുടെ പ്രതിഫലവും ഡിമാന്റും ഉയരുക സ്വഭാവികം. എന്നാല്‍ വെള്ളിത്തിരയിലെത്തുന്ന പുതുമുഖങ്ങളും ഇതിന്‌ തുനിയാമോ?

അനിയത്തിപ്രാവ്‌ പോലുള്ള കുടുംബ ചിത്രങ്ങളിലൂടെ ബാലതാരമായെത്തി മികച്ച കഥാപാത്രങ്ങളിലൂടെ തമിഴകത്ത്‌ മുന്നേറുന്ന മലയാളി പെണ്‍കൊടി ശരണ്യയാണ്‌ പ്രതിഫലം ഒറ്റയടിയ്‌ക്ക്‌ ഉയര്‍ത്തി കോളിവുഡില്‍ വാര്‍ത്തയായിരിക്കുന്നത്‌.

ആദ്യമായി നായികയായ വെണ്ണിലാ കബഡി കുളു ബോക്‌സ്‌ ഓഫീസില്‍ വന്‍വിജയം നേടിയതിന്‌ പിന്നാലെയാണ്‌ ഈ ആലപ്പുഴക്കാരി തന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയത്‌. വെറും മൂന്ന്‌ ലക്ഷം കൈപ്പറ്റിയിരുന്ന കൊച്ചു സുന്ദരി ഒറ്റയടിയ്‌ക്ക്‌ 15 ലക്ഷം രൂപയായാണ്‌ പ്രതിഫലം വര്‍ദ്ധിപ്പിച്ചിരിയ്‌ക്കുന്നത്‌.

ഇത്രയും കാലം സഹനടി വേഷങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ശരണ്യ ഇരിയ്‌ക്കുന്നതിന്‌ മുമ്പ്‌ കാല്‌ നീട്ടുകയാണോ എന്നാണ്‌ തമിഴകത്തെ നിര്‍മാതാക്കള്‍ ചോദിയ്‌ക്കുന്നത്‌.

എന്നാല്‍ സിനിമയ്‌ക്ക്‌ വേണ്ടി നൂറ്‌ ശതമാനം ആത്മര്‍ത്ഥതയോടെയാണ്‌ താന്‍ പ്രവര്‍ത്തിയ്‌ക്കുന്നതെന്നും അതിനാല്‍ പ്രതിഫല തുക വര്‍ദ്ധിപ്പിച്ചത്‌ കുഴപ്പമില്ലെന്നുമാണ്‌ ശരണ്യയുടെ നിലപാട്‌.

സാമ്പത്തിക പ്രതിസന്ധി മൂലം തമിഴകത്തെ നിര്‍മാതാക്കളുടെ സംഘടന താരങ്ങളുടെ പ്രതിഫലം കുറയ്‌ക്കാന്‍ ഏകകണ്‌ഠമായി തീരുമാനിച്ചിരുന്നു. ഇതനുസരിച്ച്‌ തമിഴകത്തെ താരറാണിമാരായ നയന്‍സും ത്രിഷയും വരെ പ്രതിഫലത്തില്‍ വന്‍കുറവ്‌ വരുത്തിയിരുന്നു. ഇതിനിടെയാണ്‌ ശരണ്യ തന്റെ പ്രതിഫലം കുത്തനെ കൂട്ടി വന്‍ സംഭവമായി മാറിയിരിക്കുന്നത്

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam