»   » യന്തിരനില്‍ പണമെറിഞ്ഞുള്ള ഗാനരംഗങ്ങള്‍

യന്തിരനില്‍ പണമെറിഞ്ഞുള്ള ഗാനരംഗങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

യന്തിരന്‍ ഒരു സംഭവമാക്കി മാറ്റാനുള്ള സംവിധായകന്‍ ശങ്കറിന്റെ പരിശ്രമങ്ങള്‍ അവസാനിയ്ക്കുന്നില്ല. ചിത്രത്തില്‍ ഐശ്വര്യ അവതരിപ്പിയ്ക്കുന്ന നായികാ കഥാപാത്രത്തിന്റെ പിറന്നാള്‍ ആഘോഷം ഒരു ഗാനരംഗത്തിലൂടെയാണ് അവതരിപ്പിയ്ക്കുന്നത്. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഗാനരംഗം ചിത്രീകരിയ്ക്കാനാണ് ശങ്കര്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ ചെന്നൈ നഗരത്തിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളൊന്നും ഷൂട്ടിങിനായി ലഭിച്ചില്ല. ദിവസങ്ങള്‍ നീളുന്ന ചിത്രീകരണത്തിന് വേണ്ടി തങ്ങളുടെ ബാങ്ക്വറ്റ് ഹാളുകള്‍ വിട്ടുകൊടുക്കുന്നതിന് ഹോട്ടലുടമകള്‍ തയാറായിരുന്നില്ല.

എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്ക് തയാറല്ലാത്ത ശങ്കറും ടീമും അന്വേഷണം തുടര്‍ന്നു. ഒടുവില്‍ ചെന്നൈയിലെ തെയ്‌നാം പേട്ടില്‍ പുതുതായി ആരംഭിയ്ക്കുന്ന 5 സ്റ്റാര്‍ ഹോട്ടല്‍ ഇവര്‍ കണ്ടെത്തി. ജൂലൈയില്‍ തുറക്കുന്ന ഹോട്ടലിലാണ് ചെന്നൈ നഗരത്തിലെ തന്നെ ഏറ്റവും വലിയ ബാങ്ക്വറ്റ് ഹാള്‍ ഉള്ളത്.

ശങ്കറും അദ്ദേഹത്തിന്റെ ആര്‍ട്ട് ടീമുംചേര്‍ന്ന് ഹോട്ടലിലെ ബാങ്ക്വറ്റ് ഹാളില്‍ തകര്‍പ്പനൊരും സെറ്റും ഒരുക്കി. തുടര്‍ന്ന് മുംബൈയില്‍ നിന്നും ഐശ്വര്യ പറന്നെത്തി മൂന്ന് ദിവസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങുകയും ചെയ്തു.

ഗാനരംഗങ്ങള്‍ ചിത്രീകരിയ്ക്കുന്പോള്‍ ആഡംബരങ്ങള്‍ക്ക് യാതൊരു പിശുക്കും കാണിയ്ക്കാത്ത ശങ്കര്‍ യന്തിരനിലും തന്റെ മാജിക്കല്‍ ടച്ച് ആവര്‍ത്തിച്ചിട്ടുണ്ടെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam