യന്തിരന്‍- ദീപാവലി സ്‌പെഷ്യല്‍

ഷൂട്ട് ചെയ്ത രംഗങ്ങളുടെ എഡിറ്റിങ് നടക്കുകയാണ്. അവസാന ഷെഡ്യൂളിനിടെ രണ്ട് നല്ല കാര്യങ്ങള്‍ നടന്നു. ചിത്രത്തിന്റ സോങ് കമ്പോസിങ് എആര്‍ റഹ്മാന്‍ പൂര്‍ത്തിയാക്കി. ഇപ്പോഴതിന്റെ റെക്കാര്‍ഡിങ് ജോലികള്‍ നടക്കുകയാണ്. ഇതിന് പുറമെ രെട്ടൈ ചുഴിയുടെ ഓഡിയോ റിലീസില്‍ ഐശ്വര്യ പങ്കെടുത്തു. ശങ്കറിന്റെ ഏറ്റവും പുതിയ ബ്ലോഗ് വിശേഷങ്ങള്‍ ഇതെല്ലാമാണ്.
യന്തിരന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിച്ചെന്നും മൂന്ന് നാല് മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്നും സംവിധായകന്‍ വ്യക്തമാക്കി. ചിത്രത്തിന്റെ നിര്‍മാതാക്കളയായ സണ്‍പിക്‌ചേഴ്‌സ് നവംബര്‍ 5ന് ദീപാവലി ദിനത്തില്‍ ചിത്രം തിയറ്ററുകളിലെത്തിയ്ക്കുമെന്ന് ഉറപ്പായിട്ടുണ്ട്.


Click it and Unblock the Notifications