ഇനി ഐറ്റം നമ്പറിനില്ല: ശ്രീയ
രജനി, ധനുഷ്, വിജയ്, വിക്രം എന്നിങ്ങനെ കോളിവുഡിലെ ഒട്ടെല്ലാ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ശ്രീയയുടെ ഏക നഷ്ടം അജിത്തിനൊപ്പം അഭിനയിക്കാന്‍ കഴിയാത്തതാണ്.
അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഏകനില്‍ ആദ്യം ശ്രീയയെ നായികയാക്കാനാണ് ചിത്രത്തിന്റെ അണിയറക്കാര്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ വടിവേലു ചിത്രത്തില്‍ ഐറ്റം നമ്പര്‍ ആടിയ ശ്രീയയുടെ എടുത്തു ചാട്ടം ഏകന്റെ അണിയറക്കാരെ പ്രകോപിച്ചു. ഒടുവില്‍ശ്രീയയെ ഒഴിവാക്കി നയന്‍സിനെ നായികയാക്കാന്‍ അവര്‍ തീരുമാനിയ്‌ക്കുകയും ചെയ്‌തു.
വടിവേലു പോലുള്ള താരങ്ങള്‍ക്കൊപ്പം ഐറ്റം നമ്പര്‍ ആടിയ തന്റെ തെറ്റ് ഇപ്പോള്‍ ശ്രീയ തിരിച്ചറിഞ്ഞിരിയ്‌ക്കുകയാണ്.
ഇത്തരം നൃത്തങ്ങള്‍ മുതിര്‍ന്ന താരങ്ങളെ പ്രകോപിപ്പിയ്‌ക്കുമെന്ന് കണ്ട് ഐറ്റം നമ്പറുകളോട് നോ പറയാനുള്ള തീരുമാനത്തിലാണിപ്പോള്‍ ശ്രീയ.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications