മുരുഗദോസ് ചിത്രത്തില്‍ വിജയ്

രജനീകാന്തിന്റെ റാണയിലൂടെ തമിഴിലെത്തിയ ബോളിവുഡ് താരം ദീപിക പദുകോണ്‍ വിജയ് ചിത്രത്തിലെ നായികയാവുമെന്നും സൂചനകളുണ്ട്. എന്നാല്‍ രജനി തിരിച്ചെത്തിയാലുടന്‍ റാണ ആരംഭിയ്ക്കുമെന്നതിനാല്‍ ദീപികയുടെ ഡേറ്റ് കിട്ടുന്ന കാര്യം സംശയമാണ്.
ഏറെക്കാലത്തെ കാത്തരിപ്പിന് ശേഷമാണ് വിജയ് യും മുരുഗദോസും ഒരു പ്രൊജക്ടിന് വേണ്ടി ഒന്നിയ്ക്കുന്നത്. ആദ്യ ചിത്രമായ ഗജിനിയ്ക്ക് ശേഷം മുരുഗദോസ് ചിത്രത്തില്‍ വിജയ് അഭിനയിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
വേലായുധവും നന്‍പനും തീര്‍ക്കുന്ന തിരക്കിലാണ് വിജയ്. അതേ സമയം സൂര്യയെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ഏഴാം അറിവിന്റെ ഫൈനല്‍ ടച്ച് അപ്പിലാണ് മുരുഗദോസ്. ഈ പ്രൊജക്ടുകള്‍ പൂര്‍ത്തിയായതിന് ശേഷം 2011ന്റെ അവസാനത്തോടെ വിജയ് ചിത്രം തുടങ്ങാനാവുമെന്ന വിശ്വാസത്തിലാണ് മുരുഗദോസ്.
ബോളിവുഡിലെ ആക്ഷന്‍ ഖിലാഡി അക്ഷയ് കുമാര്‍ സിനിമ ചെയ്യാനുള്ള ക്ഷണം നിരസിച്ചുകൊണ്ടാണ് മുരുഗദോസ് തമിഴില്‍ തുടരുന്നത്.


Click it and Unblock the Notifications