സ്നേഹ നരേന് നായിക
തമിഴില്‍ നരേന്‍ (സുനില്‍) അഭിനയിച്ച രണ്ട് ചിത്രങ്ങളും വിജയമാണ്. ചിത്തിരം പേശുതടി എന്ന ആദ്യചിത്രത്തിലെ പ്രകടനം തന്നെ നരേനെ ഏറെ ശ്രദ്ധേയനാക്കി.
തങ്കര്‍ബച്ചന്‍ സംവിധാനം ചെയ്യുന്ന പള്ളിക്കൂടം ആണ് നരേന്റെ അടുത്ത തമിഴ്ചിത്രം. ഈ ചിത്രത്തില്‍ മീരാ ജാസ്മിനാവും നായികയെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇപ്പോള്‍ നായികയുടെ പേര് മാറി. സ്നേഹയാണ് പള്ളിക്കൂടത്തില്‍ നരേന്റെ നായികയാവുന്നത്.
മലയാളത്തിലെ നായികമാര്‍ തമിഴില്‍ മുന്‍നിരയിലെത്തുമ്പോള്‍ നടന്‍മാരുടെ നിരയില്‍ നിന്ന് തമിഴിലെത്തി വിജയം കണ്ട രണ്ടു പേരാണ് നരേനും പൃഥ്വിരാജും. ഇരുവര്‍ക്കും തമിഴില്‍ മികച്ച അവസരങ്ങളാണ് ലഭിക്കുന്നത്.
മലയാളത്തില്‍ നരേന്റെ അടുത്ത ചിത്രം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഒരേ കടല്‍ ആണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മീരാ ജാസ്മിനും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications