മണിരത്നം ചിത്രത്തില്‍ ഭാരതീരാജ
മണിരത്നം ചിത്രത്തില്‍ ഭാരതീരാജ
തമിഴിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഭാരതീരാജ മണിരത്നത്തിന്റെ ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്നു. ഒരു പ്രമുഖ സംവിധായകന്‍ മറ്റൊരു സംവിധായകന്റെ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി വേഷമിടുന്നത് അപൂര്‍വ സംഭവമാണ്.
മണിരത്നം സംവിധാനം ചെയ്യുന്ന ആയുധഎഴുത്തിലാണ് ഭാരതീരാജ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിനയരംഗത്ത് ഭാരതീരാജ നേരത്തെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്. ഭാരതീരാജ തന്നെ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത കല്ലുക്കുള്‍ ഈറത്തില്‍ എന്ന ചിത്രത്തില്‍ അദ്ദേഹം നായകനായിരുന്നു.
പിന്നീട് ക്യാമറയ്ക്കു മുന്നില്‍ പരീക്ഷണത്തിന് അദ്ദേഹം മുതിര്‍ന്നില്ല. കമലഹാസന്‍ അഭിനയിക്കാന്‍ ക്ഷണിച്ചിട്ടും ഭാരതീരാജ അഭിനയരംഗത്തു നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യതിചലിച്ചില്ല. എന്നാല്‍ മണിരത്നത്തിന്റെ ചിത്രത്തിനായി വേഷമിടാന്‍ അദ്ദേഹം സമ്മതിച്ചു.
മാധവന്‍, സൂര്യ എന്നിവര്‍ നായകവേഷങ്ങള്‍ അവതരിപ്പിക്കുന്ന ആയുധഎഴുത്തില്‍ മീരാ ജാസ്മിനും ഇഷ ഡിയോളുമാണ് നായികമാര്‍.


Click it and Unblock the Notifications