തമിഴിന് ജ്യോതിര്‍മയിയെ വേണം
വിവാഹിതയാണെന്ന കാര്യം ഒളിച്ചുവച്ചാണ് ജ്യോതിര്‍മയി ചില തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചതെന്നും ഇക്കാര്യം തമിഴ് സിനിമക്കാര്‍ അറിഞ്ഞതോടെ ജ്യോതിര്‍മയിയുടെ പ്രതിഫലം വെട്ടിക്കുറച്ചെന്നും പുതിയ അവസരങ്ങള്‍ നഷ്ടപ്പെട്ടെന്നുമൊക്കെ കേട്ടിരുന്നു. പക്ഷേ ഇത്തരം വാര്‍ത്തകളൊന്നും ജ്യോതിര്‍മയിയെ ബാധിച്ചിട്ടില്ല. തമിഴില്‍ പുതിയ ചിത്രങ്ങളില്‍ അവര്‍ തുടര്‍ന്നും അഭിനയിച്ചുവരികയാണ്.
തമിഴ്നാട്ടിലെ സാമൂഹിക പരിഷ്കര്‍ത്താവായ പെരിയാര്‍ ഇ.വി.രാമസ്വാമിയെ കുറിച്ചുള്ള ചിത്രത്തില്‍ ജ്യോതിര്‍മയി നായികയാണ് അഭിനയിച്ചത്. പെരിയാറിന്റെ ആദ്യഭാര്യ നാഗമ്മാളായാണ് ഈ ചിത്രത്തില്‍ ജ്യോതിര്‍മയിയുടെ വേഷം. പെരിയാറിന്റെ ചിത്രീകരണം ഈയിടെയായാണ് പൂര്‍ത്തിയായത്.
നാന്‍ അവന്‍ അല്ലൈ ആണ് ജ്യോതിര്‍മയിയുടെ പുതിയ ചിത്രം. പഴയ സൂപ്പര്‍ഹിറ്റുകളുടെ റീമേക്കുകള്‍ ഹിന്ദിയിലെന്ന പോലെ തമിഴിലും ട്രെന്റാവുകയാണ്. കെ.ബാലചന്ദറിന്റെ ഒരു പഴയ ചിത്രത്തിന്റെ റീമേക്കാണ് നാന്‍ അവന്‍ അല്ലൈ.
ചിത്രത്തിലെ അഞ്ച് നായികമാരില്‍ ഒരാളാണ് ജ്യോതിര്‍മയി. സ്നേഹയും ചിത്രത്തില്‍ നായികയായി വേഷമിടുന്നുണ്ട്.


Click it and Unblock the Notifications