പത്മപ്രിയ തമിഴ് ചിത്രത്തില്‍
പത്മപ്രിയ തമിഴ് ചിത്രത്തില്‍
കാഴ്ചയിലൂടെ മലയാള പ്രേക്ഷകരുടെ മനം കവര്‍ന്ന തെലുങ്ക് നടി പത്മപ്രിയ തമിഴിലേക്കും കടക്കുന്നു. ഓട്ടോഗ്രാഫ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ചേരന്റെ പുതിയ ചിത്രത്തിലാണ് പത്മപ്രിയ നായികയാവുന്നത്.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ നായികവേഷമിട്ട് സിനിമയില്‍ അരങ്ങേറിയ മോഡല്‍ കൂടിയായ പത്മപ്രിയക്ക് മലയാളത്തിലാണ് കൂടുതല്‍ തിളങ്ങാന്‍ കഴിഞ്ഞത്. കാഴ്ചയില്‍ മമ്മൂട്ടിയുടെ നായികയായി കുട്ടനാട്ടുകാരിയുടെ വേഷത്തില്‍ അഭിനയിച്ചതോടെ മലയാള പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി തീര്‍ന്ന പത്മപ്രിയ ക്രിസ്തുമസ് ചിത്രമായ അമൃതത്തില്‍ ജയറാമിന്റെ നായികയായും അഭിനയിച്ചു. ഈ ചിത്രത്തിലും പത്മപ്രിയ മികച്ച അഭിനയമാണ് കാഴ്ചവച്ചത്. മോഹന്‍ലാല്‍ നായകനായ വടക്കുംനാഥന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് പത്മപ്രിയ ഇപ്പോള്‍.
മലയാളത്തിലെ തിരക്കുകള്‍ക്കിടയിലാണ് പത്മപ്രിയക്ക് തമിഴില്‍ നിന്ന്് ക്ഷണം ലഭിച്ചത്. അതും തമിഴില്‍ ഹിറ്റ്മേക്കര്‍ എന്ന് പേരെടുത്ത ചേരന്റെ ചിത്രത്തില്‍. താവമയി താവമിരുണ്ടു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് ചേരന്‍ തന്നെയാണ്.
ഗോപിക, മല്ലിക എന്നീ നടിമാരെ ഓട്ടോഗ്രാഫിലൂടെ തമിഴ് സിനിമക്ക് പരിചയപ്പെടുത്തിയ ചേരന്‍ തന്റെ പുതിയ ചിത്രത്തിലൂടെ പത്മപ്രിയയെ തമിഴിലേക്ക് കൊണ്ടുവരികയാണ്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ചേരനാണ്. ശരണ്യയാണ് ചിത്രത്തില്‍ ചേരന്റെ അമ്മയായി അഭിനയിക്കുന്നത്.


Click it and Unblock the Notifications