പ്രതിഫലം കൂട്ടി; ദിവ്യയ്ക്ക് തമിഴ് ചിത്രം നഷ്ടപ്പെട്ടു
പ്രതിഫലം കൂട്ടി; ദിവ്യയ്ക്ക് തമിഴ് ചിത്രം നഷ്ടപ്പെട്ടു
മലയാളത്തില്‍ നിന്ന് തമിഴിലേക്ക് ചേക്കേറിയ ദിവ്യാ ഉണ്ണി പെട്ടെന്നു തന്നെ തമിഴ് സിനിമാരംഗത്ത് വാര്‍ത്ത സൃഷ്ടിച്ചു തുടങ്ങി. കണ്ണന്‍ വരുവാന്‍ എന്ന ചിത്രത്തിലൂടെ തമിഴിലെത്തിയ ഈ നടി ഇപ്പോള്‍ പ്രതിഫലം കൂട്ടിയിരിക്കുകയാണു പോലും.
പ്രതിഫലം കൂട്ടിയതിനെത്തുടര്‍ന്ന് ദിവ്യയ്ക്ക് ഇപ്പോള്‍ ഒരു ചിത്രം നഷ്ടപ്പെട്ടിരിക്കുകയാണ്. തമിഴ്നടന്‍ വിജയകുമാറിന്റെ അനുജന്‍ അരുണ്‍കുമാര്‍ നായകനായി അഭിനയിക്കുന്ന ബുദ്ധനാണ് ദിവ്യയ്ക്ക് നഷ്ടപ്പെട്ട ചിത്രം. ഇപ്പോള്‍ ഈ ചിത്രത്തില്‍ നായികാ വേഷം ചെയ്യുന്നത് മാളവികായണത്രെ.
തമിഴില്‍ ചുവടുറപ്പിക്കുന്നതിനു മുമ്പുതന്നെ ദിവ്യാ ഉണ്ണി പ്രതിഫലം കൂട്ടിയതില്‍ തമിഴ് നിര്‍മ്മാതാക്കള്‍ അസ്വസ്ഥരായതാണ് ചിത്രം നഷ്ടപ്പെടാന്‍ കാരണം. ഉയര്‍ന്നുവരുന്ന നടി ഇങ്ങനെ പ്രതിഫലം ചോദിക്കാമോ എന്നാണ് അവര്‍ ചോദിക്കുന്നത്. അതും ദിവ്യയുടെ രണ്ടു ചിത്രങ്ങള്‍ മാത്രം റിലീസ് ചെയ്തിരിക്കുന്ന അവസ്ഥയില്‍. കണ്ണന്‍ വരുവാനു പുറമെ പാര്‍ത്ഥിപന്റെ നായികയായി അഭിനയിച്ച സബാഷും മാത്രമാണ് ദിവ്യാ ഉണ്ണിയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.
ഒരു മലയാളി താരം തമിഴില്‍ ആധിപത്യം സ്ഥാപിക്കുന്നത് എല്ലാ മലയാളികളും ഇഷ്ടപ്പെടുന്ന കാര്യമാണ്. ജയറാമിന്റെ തമിഴ് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന സ്വീകരണത്തില്‍ നിന്നു തന്നെ ഇതു മനസ്സിലാക്കാം. ഈയവസ്ഥയില്‍ പ്രതിഫലം കൂട്ടുന്നതിനു മുമ്പ് തമിഴില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുക എന്നു മാത്രമാണ് ദിവ്യയ്ക്ക് നല്‍കാനുള്ള ഉപദേശം.


Click it and Unblock the Notifications