ജഗതി ആദ്യമായി അന്യഭാഷാ ചിത്രത്തില്‍
ജഗതി ആദ്യമായി അന്യഭാഷാ ചിത്രത്തില്‍
ദശകങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന ജഗതി ശ്രീകുമാര്‍ ആദ്യമായി ഒരു അന്യഭാഷാ ചിത്രത്തില്‍ അഭിനയിക്കുന്നു. നേരത്തെ അന്യഭാഷകളില്‍ നിന്നുള്ള അവസരങ്ങള്‍ നിഷേധിച്ചിട്ടുള്ള ജഗതി ഒരു മലയാളി സംവിധായകന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് വേഷമിടുന്നത്.
ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ആടും കൂത്ത് എന്ന ചിത്രത്തിലൂടെയാണ് ജഗതി ആദ്യമായി തമിഴിലെത്തുന്നത്. ഒരു മാനസികരോഗ വിദഗ്ധനായാണ് ഈ ചിത്രത്തില്‍ ജഗതി അഭിനയിക്കുന്നത്.
നേരത്തെ മണിരത്നം, ഭാഗ്യരാജ് തുടങ്ങിയ തമിഴിലെ പ്രമുഖ സംവിധായകര്‍ ജഗതിയെ തങ്ങളുടെ ചിത്രത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും ജഗതി ആ അവസരങ്ങള്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നു. മലയാളത്തിലെ തിരക്ക് കാരണമാണ് ഇതുവരെ ജഗതി അന്യഭാഷകളില്‍ അഭിനയിക്കാതിരുന്നത്.
നവ്യാനായര്‍ നായികയാകുന്ന ഈ ചിത്രത്തില്‍ പുതുമുഖം അഖില്‍രാജാണ് നായകന്‍. ചേരന്‍ ഒരു സിനിമാ സംവിധായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പ്രകാശ്രാജ് മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. സുകുമാരി, ഇന്ദ്രന്‍സ് എന്നീ മലയാളതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.


Click it and Unblock the Notifications