നയന്‍താരക്ക് ഒരു തമിഴ് ചിത്രം കൂടി

By Staff

നയന്‍താരക്ക് ഒരു തമിഴ് ചിത്രം കൂടി

മലയാളത്തിലൂടെയുള്ള അരങ്ങേറ്റത്തിന് ശേഷം തമിഴില്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്ന നയന്‍താരക്ക് ഒരു തമിഴ് ചിത്രം കൂടി. തന്റെ മൂന്നാമത്തെ തമിഴ് ചിത്രത്തില്‍ മാധവന്റെ നായികയായാണ് നയന്‍താര അഭിനയിക്കുന്നത്.

ആദിമാന്‍ സംവിധാനം ചെയ്യുന്ന സ്വര്‍ണമുഖിയാണ് നയന്‍താര നായികയാവുന്ന പുതിയ തമിഴ് ചിത്രം. തേനപ്പനാണ് ഈ ചിത്രം നിര്‍മിക്കുന്നത്. തമിഴിലെ മൂന്നാമത്തെ ചിത്രമാണെങ്കിലും നയന്‍താര തന്നെയാണ് തന്റെകഥാപാത്രത്തിന് ശബ്ദം നല്‍കുന്നതെന്ന പ്രത്യേകതയുണ്ട്.

രജനീകാന്ത് ചിത്രമായ ചന്ദ്രമുഖിയില്‍ അഭിനയിച്ചുവരികയാണ് നയന്‍താര ഇപ്പോള്‍. ഈ ചിത്രത്തില്‍ രജനിയുടെ നാായികയാണ് നയന്‍താര. തമിഴിലെയും മറ്റ് ഭാഷകളിലെയും നായികമാര്‍ കൊതിക്കുന്ന അപൂര്‍വമായ അവസരമാണ് ചന്ദ്രമുഖിയിലൂടെ നയന്‍താരക്ക് ലഭിച്ചിരിക്കുന്നത്.

ശരത്കുമാറിന്റെ നായികയായി അയ്യ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര തമിഴില്‍ തുടക്കമിട്ടത്. ആദ്യചിത്രത്തോടെ തന്നെ തമിഴില്‍ നയന്‍താരയെ തേടി ഒട്ടേറെ അവസരങ്ങളെത്തി.

മലയാളത്തില്‍ തുടക്കമിട്ട ഈ നടിക്ക് ഇപ്പോള്‍ മീരാ ജാസ്മിനെ പോലെ അന്യഭാഷയിലെ തിരക്ക് കാരണം മലയാളത്തില്‍ ശ്രദ്ധിക്കാനാവുന്നില്ല. മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയുള്ള അരങ്ങേറ്റത്തിന് ശേഷം മോഹന്‍ലാല്‍ ചിത്രങ്ങളായ വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്നിവയില്‍ അഭിനയിച്ച നയന്‍താര പുതിയ ഒരു മലയാളചിത്രത്തിനും ഡേറ്റ് നല്‍കിയിട്ടില്ല. തമിഴിലെ തിരക്ക് കാരണം അമൃതം, തൊമ്മനും മക്കളും എന്നീ ചിത്രങ്ങള്‍ നയന്‍താര ഒഴിവാക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X