തമിഴിലെ മീശമാധവന്‍ പ്രഭുദേവ

By Staff

തമിഴിലെ മീശമാധവന്‍ പ്രഭുദേവ

തമിഴില്‍ സൂപ്പര്‍ഹിറ്റാവുമെന്ന പ്രതീക്ഷയോടെ ഒരുക്കുന്ന ചിത്രത്തില്‍ പ്രഭുദേവ മീശമാധവായി വേഷമിടുന്നു. മലയാളത്തില്‍ ദിലീപ് അവതരിപ്പിച്ച മീശമാധവന്‍ വേഷമാണ് പ്രഭുദേവ തമിഴില്‍ അവതരിപ്പിക്കുന്നത്.

മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നാണ് മീശമാധവന്‍. ചിത്രത്തിന്റെ തമിഴ് റീമേക്കും വന്‍വിജയമാവുമെന്ന പ്രതീക്ഷയാണ് അണിയറ ശില്പികള്‍ക്കുള്ളത്.

ലാല്‍ ജോസാണ് മീശമാധവന്റെ തമിഴ് പതിപ്പും സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രഭുദേവ നായകനാവുന്ന തമിഴ് റീമേക്കില്‍ സംവിധായകനെ കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല.

വി. പ്രഭാകറാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. മീശമാധവനിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ വിദ്യാസാഗര്‍ തന്നെയാണ് തമിഴ് റീമേക്കിലെയും സംഗീത സംവിധായകന്‍.

മലയാളത്തിലെ ഹിറ്റായ ചിത്രങ്ങള്‍ മിക്കതും ഇപ്പോള്‍ തമിഴില്‍ റീമേക്ക് ചെയ്യപ്പെടുന്നുണ്ട്. പല ചിത്രങ്ങളുടെയും റീമേക്ക് നടത്തുന്നത് മലയാള സംവിധായകര്‍ തന്നെ. കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളായ ക്രോണിക് ബാച്ചിലര്‍, ബാലേട്ടന്‍, എന്റെ വീട് അപ്പൂന്റേം, കസ്തൂരിമാന്‍ തുടങ്ങിയവയുടെ തമിഴ് റീമേക്ക് ഒരുങ്ങുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X