ടി. വി. ചന്ദ്രന്റെ ചിത്രത്തില്‍ കമലഹാസന്‍
ടി. വി. ചന്ദ്രന്റെ ചിത്രത്തില്‍ കമലഹാസന്‍
ടി. വി. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന തമിഴ്ചിത്രത്തില്‍ കമലഹാസന്‍ നായകനാവുന്നു. ഡാനിയ്ക്ക് ശേഷം ടി. വി. ചന്ദ്രന്‍ സംവിധാനം ചിത്രമാണിത്.
ചന്ദ്രന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. ഹിമാവിന്‍ കാതലര്‍കള്‍ എന്നൊരു തമിഴ് ചിത്രം ചന്ദ്രന്‍ നേരത്തെ സംവിധാനം ചെയ്തിരുന്നു.
മമ്മൂട്ടി നായകനായ ഡാനി കഴിഞ്ഞ വര്‍ഷമാണ് ചന്ദ്രന്‍ പൂര്‍ത്തിയാക്കിയത്. പൊന്തന്മാട, ഡാനി തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയെയും നസിറുദീന്‍ ഷായെയും പോലുളള പ്രഗത്ഭ നടന്മാരുടെ അഭിനയ പാടവം ഉപയോഗപ്പെടുത്തിയ ചന്ദ്രന്റെ പുതിയ ചിത്രത്തില്‍ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് കമലഹാസന്‍ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











