തമിഴില്‍ ഭാനുവായി മുക്തയുടെ ഗ്ലാമര്‍ പ്രദര്‍ശനം
അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലെത്തിയത്. ചിത്രത്തിലെ പീഡനം നേരിടേണ്ടിവരുന്ന സ്കൂള്‍ കുട്ടിയുടെ വേഷം മുക്ത ഭംഗിയാക്കി. അച്ഛന്‍ ഉറങ്ങാത്ത വീടിനു ശേഷം മുക്ത തമിഴിലേക്കാണ് കടന്നത്.
വിശാല്‍ നായകനാവുന്ന താമരഭരണിയില്‍ മുക്തയാണ് നായിക. തമിഴിലെത്തിയപ്പോള്‍ മുക്ത പേര് മാറ്റി. ഭാനു എന്നാണ് അവിടത്തെ പേര്. പേര് മാത്രമല്ല അച്ഛന്‍ ഉറങ്ങാത്ത വീടിലൂടെ കിട്ടിയ ശാലീനയായ സാധു പെണ്‍കുട്ടിയുടെ ഇമേജും മുക്ത മാറ്റിവച്ചിരിക്കുന്നു. ചിത്രത്തിലെ ഗാനരംഗങ്ങളില്‍ ഗ്ലാമര്‍ കാട്ടാന്‍ മുക്ത എന്ന ഭാനു മടി കാട്ടിയിട്ടില്ല.
ഈ ചിത്രത്തില്‍ നായികയാവാന്‍ നയന്‍താരയെ ആയിരുന്നുവത്രെ ആദ്യം ക്ഷണിച്ചിരുന്നത്. എന്നാല്‍ നയന്‍താര ക്ഷണം നിരസിച്ചു. നയന്‍താര ക്ഷണം നിരസിച്ചത് അവസരമൊരുക്കിയത് മുക്തക്കും.
മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ മംമ്തയും വിശാലിനൊപ്പമാണ് അരങ്ങേറ്റം കുറിച്ചത്. ശിവപ്പതികാരം ഹിറ്റായതോടെ മംമ്തയ്ക്ക് തമിഴില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. താമരഭരണി ഹിറ്റായാല്‍ തമിഴില്‍ നിലയുറപ്പിക്കാമെന്ന പ്രതീക്ഷ മുക്ത എന്ന ഭാനുവിനുമുണ്ട്.


Click it and Unblock the Notifications