ദീന: അധോലോകരാജാക്കളായ സഹോദരന്മാരുടെ കഥ

By Staff

ദീന: അധോലോകരാജാക്കളായ സഹോദരന്മാരുടെ കഥ

അധോലോക രാജാക്കന്മാരാണ് ആദികേശവും ദീനയും. കൊല്ലും കൊലയും തൊഴിലാക്കിയ സഹോദരങ്ങള്‍. ഇവരുടെ പേര് കേള്‍ക്കുമ്പോല്‍ തന്നെ നഗരം കിടുങ്ങും. മറ്റ് അധോലോക രാജാക്കന്മാരുടെയും പേടി സ്വപ്നമായിരുന്നു ഈ സഹോദരങ്ങള്‍.

കര്‍മ്മരംഗം അധോലോകമാണെങ്കിലും നന്മയുടെ ഉറവകള്‍ ഇവരില്‍ വറ്റിയിരുന്നില്ല. അതിനു തെളിവാണ് തിന്മയ്ക്കെതിരെയുള്ള ഇവരുടെ പോരാട്ടം. അനീതി എവിടെക്കണ്ടാലും അതിനെതിരെ പോരാടാന്‍ ഇവര്‍ തയ്യാറാണ്.

ഒരുമയാണ് സഹോദരങ്ങളുടെ ശക്തി എന്നറിയാവുന്ന എതിരാളികള്‍ ഇവരെ പിരിക്കാന്‍ തന്ത്രങ്ങള്‍ ഒരുക്കി. പലപ്പോഴും പ്രശ്നങ്ങളുണ്ടായെങ്കിലും അമ്മയുടെയോ സഹോദരിയുടെയോ മുന്നിലെത്തുമ്പോള്‍ ആദികേശവും ദീനയും വാലു ചുരുട്ടും. ഇവരില്‍ അത്രയ്ക്ക് സ്വാധീനമുണ്ട് അമ്മയ്ക്കും സഹോദരിക്കും.

അങ്ങനെയിരിക്കെയാണ് ദീനയുടെ മനസ്സിലേക്ക് ഒരു പെണ്‍കുട്ടി കുടിയേറുന്നത്. മുന്‍ശുണ്ഠിക്കാരനായ ദീനയെ അവള്‍ മാറ്റിയെടുത്തു. അതോടെ ഒരേ മനസ്സായിരുന്ന സഹോദരങ്ങളുടെ മനസ്സില്‍ വൈരം ഉടലെടുത്തു. ഈ വൈരാഗ്യം ആളിക്കത്തിക്കാന്‍ എതിരാളികള്‍ ശ്രമിക്കുന്നു.

അതോടെ മുരുകദാസ് സംവിധാനം ചെയ്യുന്ന ദീന പുതിയൊരു തലത്തിലേക്കുയരുകയാണ്. വാലി, ഖുഷ എന്നീ വമ്പന്‍ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച മുരുകദാസ് ആദ്യമായി സംവിധാന രംഗത്തേക്കുവരുന്ന ചിത്രമാണ് ദീന.

ആദികേശവിനെ അവതരിപ്പിക്കുന്നത് സുരേഷ് ഗോപിയാണ്. സുരേഷ് ഗോപിയുടെ ആദ്യ തമിഴ് ചിത്രമാണ് ദീന. മുന്‍ശുണ്ഠിക്കാരനായ ദീനയെ അജിത് അവതരിപ്പിക്കുന്നു. സഹോദരന്മാരുടെ ഓമനപ്പെങ്ങളായി പുതുമുഖം ദിവ്യാശ്രീ അഭിനയിക്കുന്നു. ദീനയുടെ മനസ്സ് മാറ്റിയെടുത്ത സുന്ദരിയായെത്തുന്നത് ലൈലയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X