പൊങ്കലിന് തമിഴ് സിനിമ മലയാളി മയം
പൊങ്കലിന് തമിഴ് സിനിമ മലയാളി മയം
പൊങ്കലിന് തിയേറ്ററുകളിലെത്തുന്ന തമിഴ് സിനിമകളില്‍ മലയാളി ആധിപത്യം. റിലീസാവുന്ന ഏഴു ചിത്രങ്ങളില്‍ മെഗാ പ്രൊജക്ടുകളായ നാലെണ്ണത്തിലും മലയാളികള്‍ക്ക് പങ്കുണ്ട്.
, , ഫ്രണ്ട്സ്, പിരിയാതവരം വേണ്ടും എന്നീ നാലു മെഗാ പ്രൊജക്ടുകളിലാണ് മലയാളി സാന്നിധ്യം പ്രകടമാകുന്നത്.
മുരുകദാസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ താരം സുരേഷ് ഗോപിയുടെ അരങ്ങേറ്റ ചിത്രമാണ്. അജിത് അവതരിപ്പിക്കുന്ന ദീനദയാലന്‍ എന്ന കഥാപാത്രത്തിന്റെ മൂത്ത ചേട്ടനായ ആദികേശവിനെയാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദീനയോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് ആദികേശവും.
മലയാളി പ്രേക്ഷകരുടെ അഭിരുചികളെ മാറ്റിമറിച്ച സംവിധായകനാണല്ലോ ഷാജി കൈലാസ്. ഈ പൊങ്കലിന് ഷാജി കൈലാസിന്റേതായും ഒരു തമിഴ് ചിത്രമുണ്ട് - . ഷാജിയുടെയും തമിഴിലെ അരങ്ങേറ്റം. വിജയകാന്ത് നായകനാകുന്ന ഈ ചിത്രത്തില്‍ സാക്ഷി ശിവാനന്ദും രമ്യാ കൃഷ്ണനും നായികമാരാകുന്നു. ഈ ചിത്രത്തില്‍ ഒരു വില്ലന്‍ കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്.
മലയാളത്തില്‍ വന്‍ വിജയമായ ഫ്രണ്ട്സിന്റെ തമിഴ് റീമേക്കാണ് . സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലെ സിദ്ദിഖ് തന്നെയാണ് തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനെന്ന നിലയിലാണ് സിദ്ദിഖിന്റെ തമിഴിലെ അരങ്ങേറ്റം. കേരളീയര്‍ക്കെല്ലാം സുപരിചിതരായ സ്വര്‍ഗചിത്രയാണ് ഫ്രണ്ട്സ് നിര്‍മ്മിക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചന്റെയും ആദ്യ തമിഴ് ചിത്രമാണ് ഇത്.
മലയാളത്തില്‍ ടീനേജ്തരംഗമുണ്ടാക്കിയ നിറത്തിന്റെ തമിഴ് റീമേക്കാണ്. കമല്‍ തന്നെയാണ് ഈ ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത്. കൂടെ മലയാളിക്കെന്നും പ്രിയപ്പെട്ട ശാലിനിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. വിവാഹ ശേഷം സിനിമാരംഗത്തു നിന്നും വിടപറഞ്ഞ ശാലിനിയുടെ അവസാന ചിത്രമായിരിക്കും ഇത്. എന്നാല്‍ ശാലിനിയുടെ ചില ഷോട്ടുകള്‍ കൂടി തീര്‍ക്കാനുള്ളതിനാല്‍ ചിലപ്പോള്‍ പൊങ്കലിന് തിയേറ്ററിലെത്തിയേക്കില്ല.
എന്തായാലും തമിഴ് സിനിമയില്‍ ഈ പൊങ്കല്‍ മലയാളികളുടേതാണ്. ഇവരില്‍ മിക്കവരുടെയും അരങ്ങേറ്റവും. മലയാളത്തിലെന്ന പോലെ തന്നെ തമിഴ് സിനിമയിലും ഇവര്‍ വെന്നിക്കൊടി പാറിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.


Click it and Unblock the Notifications