twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സത്യത്തിന്റെ രക്ഷയ്ക്കായി വാഞ്ചിനാഥന്‍

    By Super
    |

    സത്യത്തിനു വേണ്ടി എന്തും ത്യജിക്കാന്‍ തയ്യാറായ പൊലീസുദ്യോഗസ്ഥനായിരുന്നു പാര്‍ത്ഥിപന്‍. മേലാളന്മാരുടെ ദുഷ്ചെയ്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ പാര്‍ത്ഥിപന് ശാസനയും മര്‍ദ്ദനവും ആയിരുന്നു പ്രതിഫലമായി ലഭിച്ചത്.

    തിന്മയ്ക്കെതിരെയുള്ള ഈ പോരാട്ടത്തിനിടയില്‍ പാര്‍ത്ഥിപന് ഒരു മകന്‍ പിറന്നു - വാഞ്ചിനാഥന്‍. തന്റെ ഗുരുവും സ്വാതന്ത്യ്രസമര സേനാനിയുമായ വാഞ്ചിനാഥന്റെ പേരാണ് പാര്‍ത്ഥിപന്‍ മകനിട്ടത്. തനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ലക്ഷ്യങ്ങള്‍ മകനിലൂടെ ലക്ഷ്യം കാണണമെന്ന് പാര്‍ത്ഥിപന്‍ ആഗ്രഹിച്ചു.

    അതിന്റെ ഫലമായാണ് വാഞ്ചിനാഥനും പൊലിസ് ഓഫീസറായത്. ഇപ്പോള്‍ വാഞ്ചിനാഥന്‍ ചെന്നൈ സിറ്റിയിലെ അസിസ്റന്റ് പൊലീസ് കമ്മീഷണറാണ്. അഴിമതി എവിടെ കണ്ടാലും അയാള്‍ പ്രതികരിക്കും. വാഞ്ചിനാഥന്റെ ഈ സ്വഭാവം ഒട്ടേറെ എതിരാളികളെയും നേടിക്കൊടുത്തു.

    ഇതിലൊരാളാണ് മായ. മായയെന്നു കേട്ടാല്‍ നഗരം വിറയ്ക്കും. എന്തു ചെയ്യാനും മടിയ്ക്കാത്ത മായയ്ക്കു പിന്നില്‍ നൂറുകണക്കിന് സില്‍ബന്തികളുണ്ട്. ഒരു സമൂഹത്തെ മുഴുവന്‍ നിയന്ത്രണത്തിലാക്കിയിരുന്ന മായയെ അധികാരവര്‍ഗ്ഗത്തിനും പേടിയായിരുന്നു. രാഷ്ട്രീയക്കാരുടെ പൊലീസ് ഉദ്യോഗസ്ഥരുടെയും സംരക്ഷണവും മായയ്ക്കുണ്ട്. വാഞ്ചിനാഥന്‍ ചുമതലയേറ്റതോടെ അയാള്‍ മായയുടെ കണ്ണിലെ പ്രധാന നോട്ടപ്പുള്ളിയായി.

    ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരായ ഉല്‍പന്നം ഒരു ടെലിവിഷന്‍ ചാനലും കുത്തക പത്രസ്ഥാപനവും ചേര്‍ന്ന്

    രാജ്യത്തുടനീളം വില്‍ക്കുവാന്‍ ശ്രമിക്കുന്നത് ഇതിനിടയ്ക്കാണ് വാഞ്ചിനാഥന്റെ ശ്രദ്ധയില്‍ പതിഞ്ഞത്. അതോടെ വാഞ്ചിനാഥന്‍ ഈ റാക്കറ്റിന്റെ നിഗൂഢതകള്‍ തേടി യാത്രയാകുന്നു. ഈ യാത്രയില്‍ അയാള്‍ക്ക് ശിവകാമി എന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടറുമായി പരിചയപ്പെടേണ്ടിയും വന്നു.

    ഷാജി കൈലാസിന്റെ ആദ്യ തമിഴ് ചിത്രമായ വാഞ്ചിനാഥന്‍ ഇതോടെ സംഘര്‍ഷഭരിതമായ രംഗങ്ങളിലേക്ക് പ്രവേശിക്കുന്നു. വാഞ്ചിനാഥനെ അവതരിപ്പിക്കുന്ന തമിഴ് സൂപ്പര്‍താരം വിജയ്കാന്താണ്. മായ എന്ന വില്ലനെ കലാഭവന്‍ മണിയും ശിവകാമിയെ സാക്ഷി ശിവാനന്ദും അവതരിപ്പിക്കുന്നു. രമ്യാ കൃഷ്ണന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജ്, രഘുവരന്‍, വിജയകുമാര്‍, മനോരമ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

    ലിയാഖത്ത് അലിഖാനാണ് തിരക്കഥ എഴുതുന്നത്. കാര്‍ത്തിക് രാജയുടേതാണ് സംഗീതം. ഛായാഗ്രഹണം ശരവണന്‍. എഡിറ്റിംഗ് എല്‍.ഭൂമിനാഥന്‍.

    Read more about: vijayakanth ramya krishnan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X