നവ്യ ജൂനിയര്‍ സാവിത്രി, നയന്‍ ക്ലിയോപാട്ര

By Staff

നവ്യ ജൂനിയര്‍ സാവിത്രി, നയന്‍ ക്ലിയോപാട്ര

പതുക്കെയാണ് നവ്യാനായര്‍ തമിഴില്‍ തന്റെ സ്ഥാനമുറുപ്പിച്ചത്. മീരാജാസ്മിന്‍, നയന്‍താര., ഗോപിക തുടങ്ങിയ മലയാളത്തിലെ മറ്റു മുന്‍നിര നടിമാര്‍ തുടക്കത്തില്‍ തന്നെ തമിഴ് പ്രേക്ഷകരുടെ മനം കവര്‍ന്നപ്പോള്‍ നവ്യാനായരുടെ തമിഴിലെ താരമൂല്യം ഉയര്‍ന്നത് പതുക്കെയായിരുന്നു.

അതുകൊണ്ടുതന്നെയാവാം മറ്റു മലയാള നടിമാരില്‍ നിന്നു വ്യത്യസ്തമായ ഇമേജാണ് നവ്യാനായര്‍ക്ക് തമിഴിലുള്ളത്. നയന്‍താരയെയും ഗോപികയെയും പോലുള്ളവര്‍ ഗ്ലാമര്‍ നടിമാരായി തമിഴില്‍ പേരെടുത്തപ്പോള്‍ തങ്ങളുടെ പഴയ ഇഷ്ടനായികയുടെ മുഖമാണ് തമിഴ് പ്രേക്ഷകര്‍ നവ്യയില്‍ കണ്ടത്. ഇപ്പോള്‍ ആരാധകര്‍ നവ്യയെ ഒരു ഓമനപ്പേരിട്ടാണ് വിളിക്കുന്നത്- ജൂനിയര്‍ സാവിത്രി.

ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയുടെ പ്രതാപകാലത്ത് തമിഴരുടെ പ്രിയങ്കരിയായ നടിയായിരുന്നു സാവിത്രി. നല്ല കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ചുള്ള സാവിത്രി അഭിനയമികവിന് പേരെടുത്ത നടി കൂടിയായിരുന്നു. ആ പഴയ ഇഷ്ടനായികയുടെ മുഖമാണ് തമിഴ് ആരാധകര്‍ നവ്യയില്‍ കാണുന്നത്. അതുകൊണ്ടുതന്നെയാണ് ജൂനിയര്‍ സാവിത്രി എന്ന പേര് അവര്‍ ആരാധനയോടെ നവ്യക്കു നല്‍കിയിരിക്കുന്നത്.

തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നയന്‍താരക്കും ഒരു വിളിപ്പേരുണ്ട്. നവ്യാനായര്‍ക്ക് ലഭിച്ചിരിക്കുന്ന ഓമനപ്പേരില്‍ നിന്നു വ്യത്യസ്തമാണ് അത്. നയന്‍താരയുടെ മാദക സൗന്ദര്യവും ഗ്ലാമര്‍ പ്രദര്‍ശനവും അവര്‍ക്ക് നല്‍കിയിരിക്കുന്ന ഇമേജിന് ചേര്‍ന്ന പേരു തന്നെ- ക്ലിയോപാട്ര!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X