ശിവാജിയില്‍ മോഹന്‍ലാല്‍ അഭിനയിക്കില്ല
ശിവാജിയില്‍ മോഹന്‍ലാല്‍ അഭിനയിക്കില്ല
രജനീകാന്തിന്റെ പുതിയ തമിഴ് ചിത്രം ശിവാജിയില്‍ മോഹന്‍ലാല്‍ വേഷമിടുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കു വിരാമമായി. ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചു.
ബോക്സോഫീസ് ചരിത്രം സൃഷ്ടിച്ച അന്യനുശേഷം ഷങ്കര്‍ സംവിധാനം ചെയ്യുന്ന ശിവാജിയില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിനെ ക്ഷണിച്ചതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. അമിതാഭ് ബച്ചന് നല്‍കാനിരുന്ന വേഷമാണിത്. ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് ബച്ചന്‍ അറിയിച്ചിരുന്നതുമാണ്. എന്നാല്‍ ഉദരശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമിക്കുന്ന ബച്ചന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് മോഹന്‍ലാലിനെ ആ വേഷത്തില്‍ അഭിനയിപ്പിക്കാന്‍ ഷങ്കറും രജനീകാന്തും ശ്രമം തുടങ്ങിയത്.
രജനീകാന്ത് നായകനായ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് മോഹന്‍ലാലിനെ ക്ഷണിച്ചത്. എന്നാല്‍ കഥ ഇഷ്ടപ്പെട്ടാല്‍ മാത്രം അഭിനയിക്കാമെന്ന നിലപാടിലായിരുന്നു മോഹന്‍ലാല്‍. മലയാളത്തില്‍ പല ചിത്രങ്ങളും പൂര്‍ത്തിയാക്കാനുള്ളതിനാല്‍ നീണ്ട ഡേറ്റുകള്‍ നല്‍കാനാവില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കേണ്ടതില്ലെന്ന് മോഹന്‍ലാല്‍ തീരുമാനിച്ചിരിക്കുകയാണ്. പ്രതിഫല പ്രശ്നമാണത്രെ ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ കാരണമായതത്രെ.
മണിരത്നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ ആദ്യമായി തമിഴിലെത്തുന്നത്. പിന്നീട് നാസര്‍ സംവിധാനം ചെയ്ത പോപ്കോണ്‍ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. നേരത്തെ കമലഹാസന്റെ തെന്നാലി എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള ക്ഷണം മോഹന്‍ലാല്‍ നിരസിച്ചിരുന്നു.


Click it and Unblock the Notifications