കമലഹാസന്‍ വീണ്ടും ചുംബിക്കുന്നു!!!
ചുംബനത്തിലൂടെ കമലഹാസന്‍ വീണ്ടും വിവാദം സൃഷ്ടിക്കുന്നു. ഇത്തവണ സിമ്രാനാണ് വിവാദത്തിലെ നായിക.
കമലഹാസന്‍ നായകനാവുന്ന പുതിയ ചിത്രമായ പമ്മല്‍ കെ സംബന്ധത്തിലാണ് ദീര്‍ഘമായ ചുംബനരംഗം. ചിത്രം റിലീസാവുന്നതിന് മുമ്പേ കമലഹാസനും സിമ്രാനുമായുള്ള ചുംബനം വിവാദമായി കഴിഞ്ഞു.
കമലഹാസന്റെ മുന്‍ ചിത്രങ്ങളിലുമുണ്ടായിരുന്നു വിവാദത്തിന് തിരികൊളുത്തിയ ചുംബനരംഗങ്ങള്‍. ഹേറാമില്‍ വസുന്ധരാദാസിനെയും റാണി മുഖര്‍ജിയെയും കമലഹാസന്‍ ചുംബിക്കുന്ന രംഗങ്ങള്‍ വിവാദമുണ്ടാക്കിയിരുന്നു. ആളവന്താനിനിലുമുണ്ട് ഒരു ചുംബനരംഗം.
പമ്മല്‍ കെ സംബന്ധം സംവിധാനം ചെയ്യുന്നത് മൗലിയാണ്. തിരക്കഥയും മൗലിയുടേത് തന്നെ.
അബാസ്, സ്നേഹ, മണിവണ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദേവയുടേതാണ് സംഗീതം. ഛായാഗ്രഹണം ആര്‍തര്‍ വിത്സണ്‍.
ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യത്തോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗാനരംഗങ്ങളെല്ലാം വിദേശത്തുവെച്ചാണ് ചിത്രീകരിച്ചത്.
ആളവന്താന്‍ റിലീസാവുന്നതിന് മുമ്പുതന്നെ പമ്മല്‍ കെ. സംബന്ധത്തിന്റെ ജോലികള്‍ തുടങ്ങിയിരുന്നു. പമ്മല്‍ കെ. സംബന്ധത്തിന്റെ ചിത്രീകരണം കഴിഞ്ഞയുടനെ അടുത്ത കമല്‍ ചിത്രത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അമിതാഭ് ബച്ചന്‍ കമലിന്റെ


Click it and Unblock the Notifications