വിവാദത്തിനൊടുവില്‍ വിരുമാണ്ടി എത്തി

By Super

കമലഹാസന്റെ വിവാദ ചിത്രമായ വിരുമാണ്ടി പ്രദര്‍ശനത്തിനെത്തി. തൈപൊങ്കല്‍ ദിനമായ ജനവരി 15 വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

ചെന്നൈയില്‍ ചിത്രത്തിന്റെ ആദ്യ അഞ്ച് ദിവസത്തെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തുകഴിഞ്ഞു. ചിത്രീകരണത്തിനിടയിലുണ്ടായ വിവാദത്തെ തുടര്‍ന്ന് ചര്‍ച്ചാവിഷയമായിത്തീര്‍ന്ന ചിത്രമാണ് വിരുമാണ്ടി. 10 കോടി രൂപയ്ക്കാണ് ചിത്രം വിതരണക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.

റിലയന്‍സ് മൊബൈലുമായുള്ള കരാറിലൂടെ പുതിയ വിപണനതന്ത്രം പരീക്ഷിക്കുകയാണ് വിരുമാണ്ടിയുടെ അണിയറപ്രവര്‍ത്തകര്‍. വിരുമാണ്ടിയുടെ നടീനടന്‍മാരുടെയും കഥാപാത്രങ്ങളുടെയും വിവരങ്ങളും മറ്റും റിലയന്‍സ് മൊബൈലിലൂടെ അറിയാം.

ഹേ റാം എന്ന ചിത്രത്തിന് ശേഷം കമലഹാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് വിരുമാണ്ടി. അഭിരാമിയാണ് ചിത്രത്തിലെ നായിക. നാസര്‍, നെപ്പോളിയന്‍ എന്നിവര്‍ കമലഹാസനോടൊപ്പം പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഒരു ഇടവേളക്ക് ശേഷം രോഹിണി ഈ ചിത്രത്തിലൂടെ അഭിനയരംഗത്ത് തിരിച്ചെത്തുന്നു.

ജസ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ ഏതാനും രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നത് ചിത്രത്തിന്റെ ഒരു സവിശേഷതയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകനായാണ് വി. ആര്‍. കൃഷ്ണയ്യര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

Read more about: kamal hassan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X