ജയപ്രദ സംവിധായകയുടെ വേഷത്തില്‍

By Staff

ജയപ്രദ സംവിധായകയുടെ വേഷത്തില്‍

നടിയും തെലുഗുദേശം പാര്‍ട്ടി എംപിയുമായ ജയപ്രദ സംവിധായകയുടെ വേഷമണിയുന്നു. തമിഴ്, തെലുങ്ക് ഭാഷകളിലായി ചെയ്യുന്ന ചിത്രത്തിന്റെ പേര് ക്ലാസ് മെഡല്‍ എന്നാണ്.

ചിത്രത്തിന്റെ കഥ ജയപ്രദയുടേത് തന്നെ. ലോകസുന്ദരി യുക്താ മുഖിയാണ് ചിത്രത്തില്‍ നായികയാവുന്നത്. ജയപ്രദയുടെ സഹോദരി സൗന്ദര്യയുടെ മകന്‍ സിദ്ധാര്‍ഥ് നായകന്‍. റീമാ സെന്‍, ദിയാ മിര്‍സ തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമണിയുന്നുണ്ട്.

ജയപ്രദ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജയപ്രദയുടെ സഹോദരന്‍ രാജാബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ അജയ് വിന്‍സെന്റ്.

വിവിധ ഭാഷകളിലായി 280ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ജയപ്രദ മലയാളത്തിലും വേഷമണിഞ്ഞിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച സിബി മലയിലിന്റെ ദേവദൂതന്‍ ജയപ്രദയുടെ ഒടുവിലത്തെ മലയാളചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X