ബിജു മോനോന്‍ മാധവന്റെ തമിഴ് ചിത്രത്തില്‍
ബിജു മോനോന്‍ മാധവന്റെ തമിഴ് ചിത്രത്തില്‍
മാധവന്‍ നായകനാകുന്ന തമിഴ് ചിത്രത്തില്‍ ബിജു മേനോന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലയാളത്തില്‍ മികച്ച അവസരങ്ങളൊന്നും ബിജുവിനെ ഈയിടെയായി തേടിയെത്തുന്നില്ല. മലയാളത്തില്‍ മങ്ങിപ്പോവുന്ന അവസരങ്ങളില്‍ തമിഴില്‍ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ച മനോജ് കെ. ജയന്‍, രാജന്‍ പി. ദേവ് തുടങ്ങിയ നടന്മാരെ പോലെ ബിജു മേനോനും തമിഴില്‍ ഭാഗ്യം തേടുകയാണ്.
തമ്പി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സീമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും സംവിധായകന്റേതു തന്നെ. ഒരു പുതുമുഖമാണ് ചിത്രത്തില്‍ നായികയാവുന്നത്.
മിന്നലെ, ജോഡി, കാതല്‍കവിത തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച സിടിവി എന്റര്‍ടെയ്ന്‍മെന്റാണ് തമ്പി നിര്‍മിക്കുന്നത്. ചന്ദ്രശേഖര്‍, മണിവര്‍ണന്‍, മനോബാല, ഇളവരശ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.


Click it and Unblock the Notifications