തമിഴ് പേശാന്‍ നിത്യാദാസും
തമിഴ് പേശാന്‍ നിത്യാദാസും
മീരാ ജാസ്മിനും നയന്‍താരക്കും ഗോപികക്കും പിന്നാലെ ഭാവന, നവ്യാനായര്‍, രേണുകാമേനോന്‍, നന്ദന, സംവൃത തുടങ്ങിയ മലയാളത്തില്‍ നായികാവേഷം ചെയ്തിട്ടുള്ള കൗമാരനടിമാരെല്ലാം തമിഴിലേക്ക് കടക്കുകയാണ്. ഇപ്പോള്‍ നിത്യാദാസും അവര്‍ക്കൊപ്പം ചേരുന്നു.
നേരത്തെ പൊന്‍മകളൈ എന്നൊരു തമിഴ് ചിത്രത്തില്‍ നിത്യാദാസ് അഭിനയിച്ചിരുന്നെങ്കിലും തമിഴിന്റെ പ്രത്യേക സിനിമാന്തരീക്ഷത്തില്‍ ആ ചിത്രം ഒട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. നിത്യാദാസ് തമിഴിലെത്തിയതു പോലും കച്ചവട സിനിമക്കാര്‍ അറിഞ്ഞില്ലെന്നതാണ് സത്യം. ഏതായാലും പുതിയ ചിത്രത്തിലൂടെ നിത്യാദാസ് തമിഴിലെ മുഖ്യധാരാ സിനിമയില്‍ സാന്നിധ്യമറിയിക്കുകയാണ്.
മാനദൊഡു മഴൈക്കാലം എന്ന ചിത്രത്തിലാണ് നിത്യാദാസ് നായികയാവുന്നത്. ജയസൂര്യ ഈ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സമീക്ഷ എന്ന മറ്റൊരു നായിക കൂടി ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ മിക്കഭാഗവും ചെന്നിൈല്‍ ചിത്രീകരിച്ചുകഴിഞ്ഞു. ചിത്രീകരിക്കാന്‍ അവശേഷിക്കുന്ന കോളജ് രംഗങ്ങള്‍ തൃശൂര്‍ ക്രൈസ്റ് കോളജിലായിരിക്കും ഷൂട്ട് ചെയ്യുക.


Click it and Unblock the Notifications