സിദ്ദിക്ക് ചിത്രത്തിലൂടെ ലാല്‍ തമിഴില്‍
സിദ്ദിക്ക് ചിത്രത്തിലൂടെ ലാല്‍ തമിഴില്‍
സിദ്ദിക്കിനൊപ്പം സംവിധായകനായി സിനിമയില്‍ രംഗപ്രവേശം ചെയ്ത നടന്‍ ലാല്‍ സിദ്ദിക്ക് ചിത്രത്തിലൂടെ തമിഴിലുമെത്തി. തമിഴ്നാട്ടില്‍ പൊങ്കലിന് റിലീസ് ചെയ്തഎങ്കള്‍ അണ്ണയിലാണ് ലാല്‍ അഭിനയിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ക്രോണിക് ബാച്ചിലറിന്റെ റീമേക്കാണ് എങ്കള്‍ അണ്ണ. മലയാളത്തില്‍ ലാലു അലക്സ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സിദ്ദിക്ക് തന്നെ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ ക്രോണിക് ബാച്ചിലറിന്റെ തമിഴ് റീമേക്കില്‍ നായകനാവുന്നത് വിജയകാന്താണ്. ആണ്ടാള്‍ അഴകര്‍ സിനി കമ്പൈനന്‍സിന്റെ ബാനില്‍ വിജയകാന്ത് തന്നെയാണ് ചിത്രം നിര്‍മിച്ചത്.
മുകേഷ് അവതരിപ്പിച്ച കഥാപാത്രമായി വേഷമിടുന്നത് പ്രഭുദേവയാണ്. ജെമിനിയുടെ തെലുങ്ക് പതിപ്പിലൂടെ ശ്രദ്ധേയയായ നമിതയാണ് വിജയകാന്തിന്റെ നായിക. മലയാളത്തില്‍ രംഭയായിരുന്നു നായിക.
വടിവേലു, ആനന്ദരാജ്, സ്വര്‍ണമല്യ, പാണ്ഡ്യരാജന്‍, ഇന്ദ്രജ, സബിത ആനന്ദ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ദേവയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.


Click it and Unblock the Notifications