ജയറാമിന് പുതിയ തമിഴ് ചിത്രം
ജയറാമിന് പുതിയ തമിഴ് ചിത്രം
ജയറാം അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രത്തിന്റെ പേരാണ് പിള്ളയാര്‍പട്ടിയും കത്തുവട്ടിയും.
ഒരു ഇടവേള പിന്നിട്ട് ബാലു മഹേന്ദ്ര ഒരുക്കിയ ജൂലി ഗണപതിയ്ക്ക് ശേഷം ജയറാം അഭിനയിക്കുന്ന ചിത്രമാണിത്. ജൂലി ഗണപതി വലിയ വിജയമായില്ലെങ്കിലും ഇതിലെ ജയറാമിന്റെ നായകകഥാപാത്രം അഭിനയപ്രാധാന്യമുള്ളതായിരുന്നു.
ഗോവിന്ദരാജന്‍ ആണ് ജയറാമിന്റെ പുതിയ തമിഴ് ചിത്രത്തിന്റെ സംവിധായകന്‍. പിള്ളയാര്‍പട്ടിയും കത്തുവട്ടിയും മുഴുനീള ചിരിപടമാണ്. കമലഹാസന്‍ നായകനായ തെനാലിയിലെ കഥാപാത്രത്തെ അവതരിപ്പിച്ച് പൊലിപ്പിക്കാനായതോടെ തമിഴില്‍ ജയറാമിനെ തേടിയെത്തുന്നത് ഹാസ്യകഥാപാത്രങ്ങളാണ്.
നായകനോളം പ്രാധാന്യമുള്ള വേഷത്തില്‍ തമിഴിലെ ഹാസ്യതാരം പാണ്ഡ്യരാജും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഫിബ്രവരിയില്‍ തുടങ്ങും.


Click it and Unblock the Notifications