സിമ്രാന്‍ കമലഹാസന്റെ നായിക...?
സിമ്രാന്‍ കമലഹാസന്റെ നായിക...?
സിമ്രാന്‍ വാര്‍ത്ത സൃഷ്ടിച്ചിട്ട് കുറെ നാളായി. ജ്യോതികയും ലൈലയും ഉള്‍പ്പെട്ട പുതിയ നായികമാര്‍ തമിഴ്സിനിമാ രംഗം വാഴാന്‍ തുടങ്ങിയതോടെ സിമ്രാന് ശനിദശ തുടങ്ങിയതാണ്. അതോടെ സിമ്രാന്‍ എന്ന പേര് ഏതാണ്ട് മറവിയില്‍ മറഞ്ഞുതുടങ്ങുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇതാ സിമ്രാന്‍ വീണ്ടും വാര്‍ത്ത സൃഷ്ടിക്കുന്നു. സിനിമാ രംഗത്തെ സ്ഥിരം ഗ്ലാമര്‍ അഭിനയം കൊണ്ടോ പ്രേമങ്ങള്‍ കൊണ്ടോ ഒന്നുമല്ല. മറിച്ച് ഒരു പ്രമുഖ നായകനൊപ്പം അഭിനയിക്കുന്നു എന്ന പേരില്‍...! ആരാണ് നായകനെന്നല്ലേ... സാക്ഷാല്‍ കമലഹാസന്‍...!
തമിഴകനായികാപട്ടം കൈയാളിയിരുന്ന കാലത്തു തന്നെ കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത രജനീകാന്തിന്റെ പടയപ്പയില്‍ സിമ്രാന്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ സിമ്രാന്റെ മാനേജര്‍ വാര്‍ത്ത പൊട്ടിച്ചതോടെ ആ സംഭവം ചീറ്റിപ്പോയി.
രവികുമാര്‍ വീണ്ടും സിമ്രാനെ സമീപിച്ചു. കമലാഹാസന്‍ നായകനായ തെനാലിയില്‍ ഒരു വേഷം ചെയ്യാനായി. അതിനെക്കുറിച്ച് സിമ്രാന്‍ കുറെ ആലോചിച്ചുവെന്നും അവസാനം ഒഴിഞ്ഞുനില്‍ക്കുകയായിരുന്നുവെന്നുമാണ് സിനിമാവൃത്തങ്ങളിലെ സംസാരം.
എന്നാല്‍ കമലഹാസന്റെ പുതിയ ചിത്രത്തില്‍ സിമ്രാന്‍ അഭിനയിക്കുമെന്ന് ഏതാണ്ടുറപ്പായ പോലെയാണ്. തെനപ്പന്‍ നിര്‍മ്മിക്കുന്ന ഈ പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം എന്നു തുടങ്ങുമെന്ന് നിശ്ചയമില്ല. കമല്‍ നായകനായ കാതല കാതലയുടെ നിര്‍മ്മാതാവാണ് തെനപ്പന്‍.
എന്തായാലും ഗൗതമി, റാണി മുഖര്‍ജി, വസുന്ധരദാസ്, ജ്യോതിക തുടങ്ങിയ കമല്‍നായികമാരുടെ നിരയില്‍ ഏറെ വൈകാതെ തന്നെ സിമ്രാനും ഒരു സ്ഥാനം ഉറപ്പിക്കുമെന്ന് കരുതാം...


Click it and Unblock the Notifications