twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിജുവിന് തമിഴില്‍ ഉജ്വല നായകവേഷം

    By Staff
    |

    ബിജുവിന് തമിഴില്‍ ഉജ്വല നായകവേഷം

    മലയാളത്തില്‍ ഇപ്പോള്‍ ബിജു മേനോന് അത്ര നല്ല സമയമല്ല. ബിജു മേനോന്‍ നായകനായ ഒരു പിടി ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ ഈ നടന്‍ നായകസ്ഥാനത്തു നിന്ന് നിഷ്കാസിതനായതു പോലെയാണ്. എന്നാല്‍ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്ത് മലയാളത്തില്‍ ഒതുങ്ങിപ്പോവുന്ന ഈ നടന് തമിഴില്‍ ഉജ്വലമായ ഒരു നായക കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നു.

    അകരം എന്ന ചിത്രത്തിലാണ് ബിജു മേനോന്‍ ശക്തമായ നായകവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തില്‍ ഇതുവരെ ലഭിച്ചിട്ടുള്ള നായക കഥാപാത്രങ്ങളേക്കാള്‍ ഉജ്വലമായ വേഷമാണ് അകരത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്ന തെരുവുഗുണ്ടയായ വീരമണി.

    മണിമാളികയിലാണ് ജനിച്ചതെങ്കിലും വിധിയുടെ വിളയാട്ടത്തില്‍ തെരുവില്‍ വളരേണ്ടിവന്നവനാണ് വീരമണി. തെരുവുജീവിതം അവനെ ഒരു ഗുണ്ടയാക്കി മാറ്റി. പിന്നെയങ്ങോട്ട് അവന്‍ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കാനുള്ള നീക്കങ്ങള്‍ നടത്തി.

    ഇന്ന് വീരമണി അധോലോക നായകനാണ്. അവന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ മാത്രമുള്ളതാണ്. അവന്‍ വിചാരിച്ചാല്‍ ചെന്നൈയില്‍ എന്തും നടക്കും. കടലിലാണ് അവന്റെ പ്രവര്‍ത്തനകേന്ദ്രം. ഒരു ഫിഷിംഗ് ബോട്ടില്‍ ഇരുന്ന് അവന്‍ എല്ലാ അധോലോക പ്രവര്‍ത്തനങ്ങളുടെയും ചരടുവലിക്കുന്നു. ചിലപ്പോള്‍ മാത്രം അവന്‍ കരയിലെത്തും.

    വീരമണിയുടെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവന്നതോടെ മാറ്റങ്ങള്‍ക്ക് തുടക്കമാവുകയായിരുന്നു. അതോടെ അവന്‍ മറ്റൊരാളായി തീരുകയായിരുന്നു.

    തമിഴില്‍ തനിക്ക് ലഭിച്ചിരിക്കുന്ന ഈ കഥാപാത്രം ബിജു മേനോന്‍ ഒരു ഭാഗ്യാവസരമായാണ് കാണുന്നത്. മലയാളത്തില്‍ നല്ല അവസരങ്ങളൊന്നും ഇല്ലാത്തപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ നായകവേഷം തന്റെ കരിയറില്‍ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ബിജു.

    നാഗരാജന്‍ സംവിധാനം ചെയ്യുന്ന അകരം നിര്‍മിക്കുന്നത് ശ്രീ ഭുവനേശ്വരി പിക്ചേഴ്സിന്റെ ബാനറില്‍ ശിവയോഗനാണ്. മിസ് പഞ്ചാബ് ഹുര്‍ദിയ സിംഗാണ് ചിത്രത്തിലെ നായിക. നന്ദ, വിവേക്, ആശിഷ് വിദ്യാര്‍ഥി, സീന, ലേഖശ്രീ, അനാമിക എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X