മമ്മൂട്ടി ബില്ലയായി നയന്‍സിനൊപ്പം തമിഴില്‍

By Super

നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്നില്ലെങ്കിലും തെലുങ്കിലെ നയന്‍സിന്റെ എല്ലാ ചിത്രങ്ങളും ‍ഡബ്ബ് ചെയ്ത് മലയാളത്തിലെത്തുന്നുണ്ട്. നയന്‍സ് എന്ന ഹോട്ട് പ്രോപ്പര്‍ട്ടിയെ കാണാന്‍ ഈ സിനിമകളോടുന്ന തിയേറ്ററുകളില്‍ നല്ല തിരക്കാണ്.

ബില്ലയുടെ വന്‍വിജയത്തോടെ നയന്‍താര തമിഴകത്തെ ഗ്ലാമര്‍ റാണിയായി മാറിയിരിക്കുകയാണ്. നയന്‍സിന്റെ സിനിമയെന്നു കേട്ടാല്‍ തമിഴകത്തെ നയന്‍സ് ആരാധകര്‍ തിയേറ്ററുകളിലേക്കൊടും. ബില്ല നയന്‍സിന് നല്‍കിയ ഈ ഇമേജ് പരമാവധി പ്രയോജനപ്പെടുത്തേണ്ടതല്ലേ? നയന്‍സിന്റെ പുതിയൊരു ചിത്രം അടുത്തൊന്നും റിലീസ് ചെയ്യുന്നില്ലെന്നിരിക്കെ മലയാളത്തില്‍ നിന്നുമൊരു ചിത്രം തമിഴിലേക്ക് ഡബ്ബ് ചെയ്യുന്നു.

നയന്‍സ് ഏറ്റവുമൊടുവിലായി അഭിനയിച്ച മലയാള ചിത്രം തസ്കരവീരനാണ് തമിഴിലേക്ക് ഡബ്ബ് ചെയ്യുന്നത്. മമ്മൂട്ടിയും നയന്‍താരയും നായികാനായകന്മാരായ തസ്കരവീരന്‍ വലിയ വിജയമായിരുന്നില്ലെങ്കിലും തമിഴകത്ത് സെക്സ് ബോംബായി കീര്‍ത്തി ലഭിച്ചിരിക്കുന്ന നയന്‍സിന്റെ ചിത്രം കാണാന്‍ ആരാധകര്‍ തിക്കിതിരക്കുമെന്നാണ് ചിത്രം തമിഴിലെത്തിക്കുന്നവരുടെ കണക്കുകൂട്ടല്‍.

യുവരാജ് എന്ന പേരിലാണ് ചിത്രം തമിഴില്‍ റിലീസ് ചെയ്യുന്നത്. ഫിബ്രവരി അവസാനത്തോടെ ചിത്രം തമിഴ് നാട്ടിലെ തിയേറ്ററുകളിലെത്തും.

തസ്കരവീരനില്‍ കൊച്ചുബേബി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മുംബൈയിലെ അധോലോക രാജാവായിരുന്ന കൊച്ചുബേബി നാട്ടിലെത്തി തന്റെ അച്ഛന്റെ ശത്രുക്കളെ നേരിടുന്ന കഥയാണ് തസ്കരവീരന്‍ പറയുന്നത്. തമിഴിലെത്തുമ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറും- ബില്ല!

More from Filmibeat

Read more about: mammootty nayantara billa
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X