വിക്രമിന് നഷ്ടം 12 കോടി രൂപ

By Staff

ഏറെ പ്രതീക്ഷകളോടെയാണ് വിക്രമിന്റെ ഭീമ തിയേറ്ററുകളിലെത്തിയത്. കഴിഞ്ഞ വര്‍ഷം വിക്രത്തിന്റെ ഒരു ചിത്രം പോലും റിലീസ് ചെയ്തിരുന്നില്ല. ഭീമയ്ക്കു വേണ്ടി കരിയറിലെ ഒരു വര്‍ഷം തന്നെ വിക്രം മാറ്റിവയ്ക്കുകയായിരുന്നു.

എന്നാല്‍ എല്ലാ പ്രതീക്ഷകളെയും കാറ്റില്‍ പറത്തി ഭീമ ബോക്സോഫീസില്‍ വീണു. വിക്രമിന് അത് ഓര്‍ക്കാപ്പുറത്തെ അടിയായി.

രണ്ടു വര്‍ഷത്തോളമെടുത്താണ് ഭീമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വിക്രമിന്റെ ഇതിനു മുമ്പ് റിലീസ് ചെയ്ത ചിത്രം മജയ്ക്കും ഭീമയ്ക്കുമിടയിലെ അന്തരം പതിനാല് മാസങ്ങളാണ്. ഭീമ സൂപ്പര്‍ ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് വിക്രം മറ്റ് ചിത്രങ്ങളൊന്നും ഈ സമയത്ത് ചെയ്യാതിരുന്നത്.

പ്രേക്ഷകരെ ആകര്‍‍ഷിക്കാനായി ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റി ചിത്രീകരിക്കണമെന്ന ആശയം സംവിധായകന്‍ മുന്നോട്ടുവച്ചെങ്കിലും ഇതിനകം കൈപൊള്ളിയ നിര്‍മാതാവ് അതിന് തയ്യാറായില്ല. ചിത്രത്തിലെ എല്ലാ പ്രധാന കഥാപാത്രങ്ങളും ക്ലൈമാക്സില്‍ മരിക്കുകയാണ്. തമിഴ് സിനിമാ പ്രേക്ഷകര്‍ക്ക് ഇങ്ങനെയൊരു ക്ലൈമാക്സ് രുചിച്ചില്ലെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ക്ലൈമാക്സ് മാറ്റി ചിത്രീകരിച്ചാലും സിനിമ കാണാന്‍ പ്രേക്ഷകര്‍ തിയേറ്ററുകളിലെത്തുമെന്ന് ഒരുറപ്പുമില്ലെന്നിരിക്കെ ഇനിയും സിനിമയ്ക്കായി പണം മുടക്കാന്‍ നിര്‍മാതാവ് തയ്യാറായില്ല.

മറ്റു സിനിമകള്‍ വേണ്ടെന്നുവച്ച് ഭീമയ്ക്കായി ഒരു വര്‍ഷത്തിലേറെ നീക്കിവച്ചതിനാല്‍ വിക്രമിന് വന്ന നഷ്ടം 12 കോടി രൂപയാണത്രെ! മജയ്ക്കു പിന്നാലെ ഭീമയും പരാജയമായതോടെ വിക്രമിന്റെ ഇമേജിനാണ് കോട്ടം തട്ടിയിരിക്കുന്നത്. ഇമേജും പണവും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം മൂന്ന് ചിത്രങ്ങള്‍ ചെയ്യാനാണ് വിക്രമിന്റെ പദ്ധതി. ഇനി ഓരോ വര്‍ഷവും മൂന്ന് ചിത്രം വീതം ചെയ്യാനും വിക്രം തീരുമാനിച്ചിട്ടുണ്ടത്രെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X