»   »  പൊലീസ് ഓഫീസറാകാന്‍ പൃഥ്വിയില്ല

പൊലീസ് ഓഫീസറാകാന്‍ പൃഥ്വിയില്ല

Posted By:
Subscribe to Filmibeat Malayalam
Prithviraj
ഡേറ്റ് ക്ലാഷ് വീണ്ടും പൃഥ്വിയ്ക്ക് പാരയാവുന്നു. ട്രാഫിക് എന്ന ഹിറ്റ് ചിത്രത്തിന്റെ തമിഴ് പതിപ്പിലേയ്ക്ക് പൃഥ്വിയെ പരിഗണിച്ചിരുന്നെങ്കിലും ഡേറ്റില്ലാത്തതിനാല്‍ നടന്‍ പിന്‍മാറിയെന്നാണ് റിപ്പോര്‍ട്ട്.

മലയാളത്തില്‍ അനൂപ് മേനോന്‍ ചെയ്ത പൊലീസ് ഓഫീസറുടെ റോളിലേയ്ക്കായിരുന്നു പൃഥ്വിയെ ക്ഷണിച്ചത്. എന്നാല്‍ ദീപന്റെ ഹീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോള്‍ താരം. ഇതിന് പുറമേ മൂന്ന് മലയാളം ചിത്രങ്ങളില്‍ കൂടി പൃഥ്വി കരാറൊപ്പിട്ടിരുന്നു.

ബോളിവുഡിലെ തന്റെ അരങ്ങേറ്റ ചിത്രമായ അയ്യായുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല എന്നതും താരത്തിന് തലവേദനയായിരിക്കുകയാണ്. മുന്‍പ് ഡേറ്റ് ക്ലാഷ് മൂലം മല്ലു സിങ് എന്ന ചിത്രം പൃഥ്വിയ്ക്ക് നഷ്ടപ്പെട്ടിരുന്നു.

ട്രാഫിക്കിന്റെ മലയാളം പതിപ്പിലഭിനയിച്ച രമ്യാ നമ്പീശന്‍ മാത്രമേ തമിഴ്പതിപ്പിലുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

English summary

 Though not much seen in Kollywood screens since Maniratnam's 'Ravanan', young star Prithviraj still denies to be in lesser projects in Tamil. The actor whose only current agreement in Tamil is for the big Rajnikanth film 'Kochadaiyan', has refused to be in the Tamil remake of Traffic'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X