»   » അനന്യ മാനേജരെ പുറത്താക്കി

അനന്യ മാനേജരെ പുറത്താക്കി

Posted By:
Subscribe to Filmibeat Malayalam
Annanya
അനന്യ അമ്മായിക്കുഡിവിലോ? എന്താണ്‌ സംഭവമെന്ന്‌ ആലോചിച്ച്‌ തല പുണ്ണാക്കേണ്ട, നാടോടികളിലൂടെ തെന്നിന്ത്യയുടെ ഓമനായി മാറിയ അനന്യയുടെ ഏറ്റവും പുതിയ തെലുങ്ക്‌ ചിത്രത്തിന്റെ പേരാണ്‌ അമ്മായിക്കുഡു. നിഷ്‌കളങ്കത എന്ന്‌ മലയാളത്തില്‍ അര്‍ത്ഥം വരുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ ഭാരതിയാണ്‌.

വികെ പ്രകാശിന്റെ പോസറ്റീവിലൂടെ വെള്ളിത്തിരയിലെത്തിയ ആയില്യ എന്ന അനന്യ മലയാളത്തില്‍ ഫിഡില്‍, രഹസ്യപോലീസ്‌ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചതിന്‌ ശേഷമാണ്‌ തമിഴിലേക്ക്‌ ചേക്കേറിയത്‌. അനന്യ എന്ന പേര്‌ സ്വീകരിച്ച്‌ തമിഴില്‍ അഭിനയിച്ച താരത്തിന്‌ ഭാഗ്യം കൊണ്ടു വന്നത്‌ നാടോടികളിലെ നല്ലമ്മയെന്ന കഥാപാത്രമാണ്‌. നാടോടികള്‍ സൂപ്പര്‍ ഹിറ്റായതോടെ അനന്യയുടെയും സമയവും തെളിഞ്ഞു.

ദാറ്റ്സ്മലയാളം സിനിമാ ഗാലറി കാണാം

തിരക്കില്‍ നിന്നും തിരക്കുകളിലേക്ക്‌ നീങ്ങുന്ന അനന്യ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിയ്‌ക്കുന്നത്‌ തന്റെ മാനേജരെ പുറത്താക്കിയ നടപടിയിലൂടെയാണ്‌. നടി അറിയാതെ ചില സിനിമകള്‍ കരാറാക്കുകയും നല്ല ചിത്രങ്ങളിലെ അവസരങ്ങള്‍ നഷ്ടമായതുമാണ്‌ മാനേജരെ പുറത്താക്കാന്‍ അനന്യയെ പ്രേരിപ്പിച്ചത്‌.

ശരിയായി ഡേറ്റ്‌ ക്രമീകരിയ്‌ക്കാത്തതിനാല്‍ നാടോടികളുടെ തെലുങ്ക്‌ പതിപ്പ്‌ പോലും അനന്യയ്‌ക്ക്‌ നഷ്ടമായിരുന്നു. ഇതിന്‌ പുറമെ പാടിത്തുറൈയെന്ന ചിത്രം നടി അറിയാതെ മാനേജര്‍ ഇദ്ദേഹം സ്വീകരിച്ചതായും ആരോപണമുണ്ട്‌. എന്തായാലും മൂന്ന്‌ ഭാഷകളിലേയും ഡേറ്റുകള്‍ നോക്കാനായി കഴിവുള്ള ഒരു മാനേജരെ അനന്യ ഉടന്‍ നിയമിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam