കുചേലനില്‍ ബാര്‍ബറില്ല പകരം ബസ്‌ കണ്ടക്ടര്‍

By Staff

ഒട്ടേറെ വ്യത്യാസങ്ങളോടെയാണ്‌ മലയാളത്തിലെ കഥ പറയുമ്പോള്‍ എന്ന ചിത്രം തമിഴില്‍ കുചേലനാകുന്നത്‌. മമ്മൂട്ടി ചെയ്‌തിരുന്ന അതിഥി വേഷത്തെ രജനിയ്‌ക്കുവേണ്ടി മുളുനീള കഥാപാത്രമാക്കി മാറ്റിയതുകൊണ്ടുമാത്രം തീര്‍ന്നില്ല കുചേലന്റെ അഴിച്ചുപണി.

ഇപ്പോള്‍ പശുപതി ചെയ്യുന്ന വേഷത്തിനും മാറ്റം വരുത്തിയിരിക്കുന്നു. കഥപറയുമ്പോളില്‍ വ്യത്യസ്‌തനായ ബാര്‍ബര്‍ബാലന്റെ കഥയാണ്‌ പറഞതെങ്കില്‍ കുചേലനില്‍ ഇത്‌ ബസ്‌ കണ്ടക്ടറായി മാറും.

രജനീകാന്തുള്‍പ്പെടെയുള്ള അഭ്യുദയ കാംക്ഷികളുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണത്രേ സംവിധായകന്‍ പി വാസു ബാര്‍ബറെ കണ്ടക്ടറാക്കി മാറ്റിയിരിക്കുന്നത്‌. ബാര്‍ബര്‍ വേഷം ഒരു പക്ഷേ ഒരു വിവാദത്തിന്‌ തിരികൊളുത്തിയേയ്‌ക്കാമെന്നുള്ളതുകൊണ്ടാണത്രേ അതുപേക്ഷിച്ച്‌ പശുപതിയുടെ കഥാപാത്രത്തെ ഒരു ബസ്‌ കണ്ടക്ടറാക്കുന്നത്‌.

മൊത്തത്തില്‍ മലയാളത്തില്‍ നിന്നും ഏറെ വ്യത്യസ്‌തമായാണ്‌ കുചേലന്‍ തയ്യാറാകുന്നത്‌. തിരക്കഥയില്‍ എന്തുമാറ്റം വരുത്തുമ്പോഴും അത്‌ വാസു മുറയ്‌ക്ക്‌ ശ്രീനിവാസനെ അറിയിക്കുന്നുണ്ടത്രേ. പശുപതിയുടെ നായികയായി മീനയും രജനിയുടെ നായികയായി നയന്‍താരയുമാണ്‌ അഭിനയിക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍











Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X