»   » കമലഹാസന്‍ മന്മഥന്‍ അമ്പിന് പാട്ടെഴുതുന്നു

കമലഹാസന്‍ മന്മഥന്‍ അമ്പിന് പാട്ടെഴുതുന്നു

Posted By:
Subscribe to Filmibeat Malayalam
Kamal Haasan
മന്‍മഥന്‍ അമ്പ് എന്ന ചിത്രത്തിന് വേണ്ടി നടന്‍ കമലഹാസന്‍ പാട്ടെഴഉതുന്നു. ഡിസംബറില്‍ പുറത്തിറങ്ങുന്ന ഈ തമിഴ് സിനിമയില്‍ കമലഹാസന്‍ എഴുതിയ നാല് പാട്ടുകള്‍ ഉണ്ടാവും.

ഹേ റാം എന്ന ചിത്രത്തിന് വേണ്ടി ഇതിന് മുമ്പ് കമലഹാസന്‍ പാട്ടെഴുതിയിട്ടുണ്ട്. ദേവി ശ്രീ പ്രസാദാണ് പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിയ്ക്കുന്നത്. അഞ്ഞു പാട്ടുകളാണ് ഈ ചിത്രത്തില്‍ ഉള്ളത്. ഈ ചിത്രത്തില്‍ കമല്‍ ഒരു കവിത ചൊല്ലുന്നുമുണ്ട്.

കെ എസ് രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവികുമാറാണ് ഈയിടെ ഒരു അഭിമുഖത്തില്‍ കമല്‍ പാട്ടെഴുതുന്ന കാര്യം സ്ഥിരീകരിച്ചത്. സെപ്തംബര്‍ 20ന് സിങ്കപ്പൂരിലായിരിയ്ക്കും ഈ ചിത്രത്തിന്റെ പാട്ടുകളുടെ റിലീസ് ചടങ്ങ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam