»   » കോവൈയില്‍ കാര്‍ത്തി കല്യാണം

കോവൈയില്‍ കാര്‍ത്തി കല്യാണം

Posted By:
Subscribe to Filmibeat Malayalam
Karthi engagement pic
കോളിവുഡിന്റെ രാജകുമാരന്‍ കാര്‍ത്തിയുടെ മംഗല്യത്തിന് കോയമ്പത്തൂര്‍ നഗരം ഒരുങ്ങി. ഈറോഡുകാരിയായ രഞ്ജിനിയെന്ന സുന്ദരിയാണ് കാര്‍ത്തിക്കിന്റെ ജീവിതത്തിലേക്കെത്തുന്നത്.

ലോക ക്ലാസിക്കല്‍ തമിഴ്‌സമ്മേളനത്തിന് വേദിയൊരുങ്ങിയ കോയമ്പത്തൂര്‍ പീളമേട്ടിലെ കൊഡീഷ്യ ട്രേഡ്‌ഫെയര്‍ കോംപ്ലക്‌സാണ് വിവാഹവേദി. ഞായറാഴ്ച പുലര്‍ച്ചെ 5.45നാണ് വിവാഹമുഹൂര്‍ത്തമെന്നതിനാല്‍ ശനിയാഴ്ച വൈകിട്ട് തന്നെ സത്ക്കാരം ആരംഭിയ്ക്കും. ചെന്നൈയില്‍ പിന്നീട് സത്കാരമുണ്ട്.

കുടുംബത്തില്‍ തന്നെ താരപ്പടയുള്ളതിനാല്‍ വിവാഹത്തിന് താരത്തിളക്കം ഇത്തിരി ഏറും. അച്ഛന്‍ ശിവകുമാര്‍, സഹോദരന്‍ സൂര്യ, സൂര്യയുടെ ഭാര്യ ജ്യോതിക, ജ്യോതികയുടെ സഹോദരി നഗ്മ. ഇവരെല്ലാം സിനിമാരംഗത്ത് മിന്നിത്തിളങ്ങിയവരാണ്. ഇതിന് പുറമെ 200ല്‍പ്പരം തെന്നിന്ത്യന്‍ താരങ്ങളും കാര്‍ത്തിക്കല്യാണത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോയമ്പത്തൂരിലെ ആഡംബര ഹോട്ടലുകളിലെ 600ല്‍പ്പരം മുറികളാണ് വിഐപികള്‍ക്കായി ബുക്ക് ചെയ്തിരിയ്ക്കുന്നത്.

സൂര്യയുടെ വിവാഹം ആഡംബരപൂര്‍വം നടത്താനാവാത്തതിനാല്‍ കാര്‍ത്തിയുടെ വിവാഹം പൊടിപൊടിച്ചുനടത്താനാണ് ശിവകുമാര്‍ തീരുമാനിച്ചിരിയ്ക്കുന്നത്. അതിനാലാണ് ജന്മനാടായ കോയമ്പത്തൂരില്‍ വിവാഹം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

കൊഡീഷ്യഹാളില്‍ സിനിമാസെറ്റുകളെ വെല്ലുന്ന അലങ്കാരമാണ് നടത്തിയിരിക്കുന്നത്. 2500 പേര്‍ക്ക് ഇരിയ്ക്കാവുന്ന രീതിയിലാണ് ഹാള്‍ ഒരുക്കിയിരിക്കുന്നത്. വിവാഹം തത്മസയം രണ്ട് കൂറ്റന്‍ സ്‌ക്രീനുകളില്‍ തത്സമയം പ്രദര്‍ശിപ്പിയ്ക്കും. താരപ്പടയെത്തുന്നതിനാല്‍ വന്‍ സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷണപത്രമില്ലാതെ ആര്‍ക്കും പ്രവേശനമില്ല. ആരാധകരെ റോഡില്‍ വെച്ചു തന്നെ തടയും.

English summary
With the clock ticking towards Karthi’s marriage to Ranjini, excitement and hype in the textile city has reached an all-time high with crowds taking to thronging the Codissia centre, where the marriage is scheduled to be held.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam