മീശമാധവന്‍ തമിഴില്‍, നായിക നയന്‍താര
രഞ്‌ജന്‍ പ്രമോദിന്റെ രചനയില്‍ ലാല്‍ജോസ് സംവിധാനം ചെയ്‌ത വിജയചിത്രമായ മീശമാധവന് തമിഴ് പതിപ്പ് തയ്യാറാകുന്നു.
പ്രഭാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീലീപ് ചെയത് ജനപ്രിയ കള്ളന്റെ വേഷം കാര്‍ത്തികും കാവ്യാ മാധവന്‍ ചെയ്‌ത നായികാവേഷം നയന്‍താരയുമാണ് ചെയ്യുന്നത്.
ബില്ലയിലെ പുത്തന്‍ ഭാവങ്ങള്‍ നയന്‍സിന് അക്ഷരാര്‍ത്ഥത്തില്‍ ഒരു ബ്രേക്ക് തന്നെ നല്‍കിയിരിക്കുകയാണ്. ഈ ചിത്രത്തിന് ശേഷം താരത്തിന്റെ പ്രതിഫലം വര്‍ധിച്ചതിനൊപ്പംതന്നെ കൈനിറയെ അവസരങ്ങളും കിട്ടുന്നുണ്ട്.
ഇപ്പോള്‍ തെലുങ്കിലും തമിഴിലും ഒരേപോലെ മിന്നിത്തിളങ്ങുകയാണ് നയന്‍. ഒപ്പം പലമൊഴിമാറ്റചിത്രങ്ങള്‍ അന്യഭാഷകളില്‍ ഹിറ്റാകുന്നതും നയന്‍താരയുടെ ഡിമാന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്.
മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായി രാപ്പകലിലാണ് നയന്‍താര അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ താരസംഘടനയായ അമ്മ നിര്‍മ്മിക്കുന്ന ട്വന്റി20യില്‍ പൃഥ്വിരാജിന്റെ നായികയായി നയന്‍സ് മലയാളത്തിലേയ്‌ക്ക് തിരിച്ചുവരവിനൊരുങ്ങുന്നുണ്ട്.
മീശമാധവനില്‍ കാവ്യയുടെ കഥാപാത്രം കൂടുതല്‍ ഗ്ലാമര്‍ ആവശ്യമില്ലാത്തതായിരുന്നു. എന്നാല്‍ ചിത്രം തമിഴ് ആയതിനാലും നയന്‍താര നായികയാവുന്നതിനാലും ഗ്ലാമറിനും പ്രാധാന്യമുണ്ടാകുമന്നാണ് സൂചന.


Click it and Unblock the Notifications











