നയന്‍സ് രജനിയെ കണ്ടു

തെന്നിന്ത്യയെ ഇളക്കിമറിയ്ക്കുന്ന യന്തിരന്‍ സിനിമയുടെ ഒട്ടേറെ ഭാഗങ്ങളും ഈ സ്റ്റുഡിയോയില്‍ തന്നെയാണ് നടന്നത്. യന്തിരന്റെ ക്യാമറ കൈകാര്യം ചെയ്ത രത്‌ന വേലും വസ്ത്രാലങ്കരം നടത്തിയ ഭാനുവും പോത്തീസ് പരസ്യവുമായി സഹകരിച്ചിരുന്നു.
ഷൂട്ടിങിനിടെ മറ്റൊരു ഭാഗ്യം കൂടി നയന്‍സിനെ തേടിയെത്തി. യന്തിരനായി ലോകത്തെ വിസ്മയിപ്പിക്കുന്ന രജനി ആഡ് ഷൂട്ടിങിന്റെ സെറ്റിലെത്തുകയും നയന്‍സിനെ നേരില്‍ കണ്ട് സംസാരിയ്ക്കുകയും ചെയ്തു. യന്തിരന് വേണ്ടി സണ്‍ ടിവി തയാറാക്കുന്ന പ്രമോഷന്റെ ഷൂട്ടിങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് രജനി സ്റ്റുഡിയോയിലെത്തിയത്. അല്‍പനേരം കുശലാന്വേഷണം നടത്തിയ ശേഷമാണ് നയന്‍സ് തന്റെ പഴയ നായകനെ യാത്രയാക്കിയത്.


Click it and Unblock the Notifications











