»   » അജിത്തിനെ രാഹുല്‍ കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിച്ചു

അജിത്തിനെ രാഹുല്‍ കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിച്ചു

Posted By:
Subscribe to Filmibeat Malayalam

 

Ajith
ചലച്ചിത്രതാരങ്ങള്‍ പ്രചാരണത്തിനും പ്രവര്‍ത്തനത്തിനുമൊക്കെയായി എത്തുന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വലിയ താല്‍പര്യമുള്ള കാര്യമാണ്.

നടന്മാരുടെയും നടിമാരുടെയും താരമൂല്യവും ആള്‍ക്കാര്‍ക്കിടയില്‍ ഇവരോടുള്ള താല്‍പര്യവും വോട്ടാക്കാമെന്ന ചിന്തയാണ് ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുള്ളത്.

അതുകൊണ്ടുതന്നെ ഇവര്‍ പ്രമുഖ താരങ്ങള്‍ക്കായി വലവിരിക്കുന്നതും പതിവാണ്. തമിഴകത്തെ ഒരു പ്രമുഖ താരത്തെ തങ്ങളിലേയ്ക്ക് അടുപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. നേരത്തേ വിജയിലായിരുന്നു കണ്ണെങ്കില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് കണ്ണുവച്ചിരിക്കുന്നത് അജിത്തിലാണ്.

അജിത്തിനെ പാര്‍ട്ടിയില്‍ എത്തിക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നതാവട്ടെ സാക്ഷാല്‍ രാഹുല്‍ ഗാന്ധിയും. രാഹുല്‍ അജിത്തിനെ പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ചുകഴിഞ്ഞു. തമിഴ്‌നാട് കോണ്‍ഗ്രസിന്റെ തലപ്പത്ത് പദവി നല്‍കാമെന്നാണ് രാഹുലിന്റെ വാഗ്ദാനമത്രേ.

തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍്ഗ്രസിന്റെ ചരടുവലി. എന്നാല്‍ അജിത്ത് ഇരുമനസ്സായിട്ടിരിക്കുകയാണെന്നാണ് സൂചന.

കോണ്‍ഗ്രസില്‍ ചേരണോ എഐഎഡിഎംകെയില്‍ ചേരണോ എന്നതാണ് അജിത്തിന്റെ സംശയം. എന്തായാലും അടുത്തുതന്നെ അജിത്തിന്റെ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കാം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam