»   » രജനിക്ക് വൃക്ക നല്‍കാന്‍ ആത്മഹത്യാശ്രമം

രജനിക്ക് വൃക്ക നല്‍കാന്‍ ആത്മഹത്യാശ്രമം

Posted By:
Subscribe to Filmibeat Malayalam
Rajnikanth
പഞ്ച് ഡയലോഗില്‍ രജനി ഒരു വൃക്ക ചോദിച്ചാല്‍ നൂറ് വൃക്ക കിട്ടും, യാതൊരു സംശയവുമില്ല. സ്‌റ്റൈല്‍ മന്നന് വേണ്ടി ജീവന്‍ കളയാനും തയാറായി നില്‍ക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍.

സിംഗപ്പൂരില്‍ ചികിത്സയില്‍ കഴിയുന്ന രജനിയ്ക്ക് വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് കഴിഞ്ഞദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ രജനിയ്ക്ക് വൃക്ക നല്‍കാനായി ആരാധകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. കോയമ്പത്തൂര്‍ സുന്ദരാപുരം മുരുകനഗര്‍ സ്വദേശി രജനീരാജ ആരോഗ്യരാജാണ് (40) ഉറക്കുഗുളിക കഴിച്ച ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ബന്ധുക്കള്‍ തക്കസമയത്ത് കണ്ടതിനാല്‍ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിയ്ക്കാന്‍ കഴിഞ്ഞു. താന്‍ മരിച്ചുകഴിഞ്ഞാല്‍ വൃക്ക രജനിയ്ക്ക് നല്‍കാന്‍ വേണ്ടിയാണ് മരിയ്ക്കാന്‍ ശ്രമിച്ചതെന്ന് ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞു.

അതേ സമയം അഭ്യൂഹങ്ങളില്‍ വിശ്വസിയ്ക്കരുതെന്നും രജനിയുടെ മരുമകനും നടനുമായ ധനുഷ് ആരാധകരോട് അഭ്യര്‍ഥിച്ചു. രജനിയ്ക്ക് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമില്ലെന്നും ഉടന്‍ അദ്ദേഹം ചെന്നൈയില്‍ തിരിച്ചെത്തുമെന്നും ധനുഷ് പറഞ്ഞു. തന്റെ ആരോഗ്യനിലയെക്കുറിച്ച് രജനി തന്നെ പ്രസ്താവന പുറപ്പെടുവിയ്ക്കുമെന്നും കുടുംബാംഗങ്ങള്‍ സൂചിപ്പിച്ചു.

English summary
An ardent fan of Rajinikanth in Coimbatore attempted suicide in a bid to donate his kidney to the Superstar who is being treated in a Singapore hospital for breathing difficulties and kidney ailment.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam