പോടാ പോടിയിലൂടെ ശോഭന വീണ്ടും

ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മി നായികയാവുന്ന പോടാ പോടിയില്‍ വരലക്ഷ്മിയുടെ ഡാന്‍സ് ടീച്ചറുടെ വേഷത്തിലാണ് ശോഭന എത്തുന്നത്. 2009ല്‍ പുറത്തിറങ്ങിയ സാഗര്‍ ഏലിയാസ് ജാക്കിയാണ് ശോഭനയുടെ അവസാന ചിത്രം. തമിഴില്‍ ഏറെക്കാലത്തിന് ശേഷമാണ് ശോഭന ഒരു ഓഫര്‍ സ്വീകരിയ്ക്കുന്നത്. നൃത്താധ്യപികയുടെ വേഷത്തില്‍ ഏറെ അഭിനയസാധ്യതകളുണ്ടെന്ന് കണ്ടാണ് തീരുമാനം.
നവാഗതനായ വിഘ്‌നേഷ് ശിവ സംവിധാനം ചെയ്യുന്ന പോടാ പോടിയുടെ ഷൂട്ടിങ് പോണ്ടിച്ചേരിയില്‍ പുരോഗമിയ്ക്കുകയാണ്. ലണ്ടന്‍, സ്‌പെയന്‍ എന്നിവിടങ്ങളും സിനിമയുടെ ലൊക്കേഷനാണ്. ആഗസ്റ്റില്‍ ചിത്രം തിയറ്ററുകളിലെത്തും.


Click it and Unblock the Notifications