വിക്രത്തിനൊപ്പം സ്‌നേഹ വീണ്ടും
ഏറെക്കാലത്തെ ഇടവേളയ്‌ക്കുശേഷം വിക്രവും സ്‌നേഹയും വീണ്ടും നായികാനായകന്മാരാകുന്നു. ആറു വര്‍ഷം മുമ്പ് പ്രഭു സോളമന്‍ സംവിധാനം ചെയ്‌ത കിംഗ് എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസനാനമായി ഒന്നിച്ച് അഭിനയിച്ചത്.
മോഹന്‍ നടരാജന്റെ രാജകാളിയമ്മന്‍ മീഡിയാസിന് വേണ്ടി കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിക്രമും സ്‌നേഹവും ജോഡികളാകുന്നത്. ചിത്രത്തിന്റെ പേര് ഇതേവരെ തീരുമാനിച്ചിട്ടില്ല.
ചിത്രത്തിന്റെ തിരക്കഥ പുര്‍ത്തിയാവുകയും അഭിനേതാക്കളെ ഏതാണ്ട് തീരുമാനിയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. കന്ദസ്വാമി പൂര്‍ത്തിയാകുന്ന മുറയ്‌ക്കായിരിക്കും വിക്രം ഈ ചിത്രത്തില്‍ അഭിനയിക്കുക.
സ്‌നേഹയെക്കൂടാതെ മറ്റൊരു പ്രമുഖ നടകൂടി ചിത്രത്തിലുണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും ഇതാരായിരിക്കുമെന്ന് സൂചനയില്ല. ചിത്രത്തിന്റെ ചിത്രീകരണം ജൂണ്‍ രണ്ടാംവാരം ആരംഭിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
തമിഴകത്ത് നല്ല നടിയെന്ന് പേരെടുത്ത സ്നേഹയ്ക്ക് ഈയിടെ കൂടുതല് ചിത്രങ്ങള് ലഭിക്കുന്നുണ്ട്. ചിന്പു നായകനാകുന്ന ചിലന്പാട്ടം എന്ന ചിത്രത്തിലും സ്നേഹയാണ് നായികയാകുന്നത്.


Click it and Unblock the Notifications