»   » നടന്‍ സൂര്യയ്ക്ക് ഒരു ഗ്ലാമറസ് ആരാധിക

നടന്‍ സൂര്യയ്ക്ക് ഒരു ഗ്ലാമറസ് ആരാധിക

Posted By:
Subscribe to Filmibeat Malayalam
Namitha
നമ്മുടെ നടന്മാരും നടിമാരുമെല്ലാം സഹപ്രവര്‍ത്തകരില്‍ ആരുടെയെങ്കിലുമൊക്കെ കടുത്ത ആരാധകരായിരിക്കും. ചിലര്‍ ഇമേജ് പോയെങ്കിലോ എന്നു പേടിച്ച് ഇക്കാര്യം പുറത്തുപറയില്ല. ചില താരങ്ങളാകട്ടെ ഒന്നും നോക്കാതെ മറ്റുതാരങ്ങളോട് തങ്ങള്‍ക്കുള്ള ആരാധന വിളിച്ചുപറയുകയും ചെയ്യും.

ഇത്തരത്തിലൊരാളാണ് തെന്നിന്ത്യയുടെ ഗ്ലാമര്‍ താരം നമിത. പറയാനുള്ളതെന്തും നമിത പരസ്യമായിപ്പറയും ഇഷ്ടമാണെങ്കിലും അനിഷ്ടമാണെങ്കിലുമെല്ലാം അങ്ങനെതന്നെ. ഇപ്പോഴിതാ തനിയ്‌ക്കൊരു താരത്തോടുള്ള ആരാധന നമിത വെളിപ്പെടുത്തിയിരിക്കുന്നു. ആരാണ് നമിത ആരാധിക്കുന്ന ആ താരമെന്നല്ലേ തമിഴ്‌നടന്‍ സൂര്യ.

സൂര്യയെ പുകഴ്ത്താന്‍ നമിതയ്ക്ക എന്തൊരു ഉത്സാഹമാണെന്നോ. സൂര്യ അദ്ദേഹത്തിന്റെ ആരോഗ്യവും സൗന്ദര്യവും വേണ്ടതുപോലെ കാത്തുസൂക്ഷിക്കുന്നവനാണ്. എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ അദ്ദേഹത്തേക്കാള്‍ പൊക്കക്കൂടുതലായതിനാല്‍ അതിന് കഴിഞ്ഞില്ല- നമിത പറയുന്നു.

ഇപ്പോള്‍ അഭിനയത്തെ സീരിയസായി സമീപിക്കാനായി അമിതഭാരമെല്ലാം കുറച്ചെത്തിയിരിക്കുകയാണ് നമിത. ഈ രണ്ടാമൂഴത്തില്‍ സൂര്യയ്‌ക്കൊപ്പം ഒരു നായിക റോള്‍ കിട്ടിയാല്‍ കാര്യമായില്ലേ എന്നു കരുതിയിയായിരിക്കും നമിത ഇങ്ങനെ സൂര്യയെ പൊക്കുന്നതെന്നാണ് കോളിവുഡില്‍ ചിലര്‍ പറയുന്നത്.

എന്നാല്‍ ഇതൊക്കെ വെറും ഗോസിപ്പ് ആണെന്നും ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുന്നതുകൊണ്ടുകൂടിയാണ് താന്‍ ആരോഗ്യം സൂക്ഷിക്കുന്ന സൂര്യയെ ഇഷ്ടാപ്പെടാന്‍ കാരണമെന്ന് താരം ഇത്തരക്കര്‍ക്ക് മറുപടി കൊടുക്കുന്നു.

ആരോഗ്യപരിക്ഷയ്ക്കായി രുചുത ദിവാകറിന്റെ ശിക്ഷണമാണ് നമിത സ്വീകരിച്ചിരിക്കുന്നത്. ഇതുമൂലം എട്ടുകിലോയാണ് ഈ ഗ്ലാമര്‍ താരം കുറച്ചിരിക്കുന്നത്. സുരേഷ് കൃഷ്ണയുടെ അന്‍പതാമത് സംവിധാന സംരംഭമായ ഇളൈങ്കനാണ് നമിതയുടെ പുതിയ ചിത്രം. ലൈഞ്ജര്‍ എം. കരുണാനിധിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്.

റഷ്യന്‍ നോവലിസ്റ്റ് മാക്‌സിം ഗോര്‍ക്കിയുടെ 'ദി മദറി'നെ അടിസ്ഥാനമാക്കിയാണ് കഥ ഒരുക്കിയത്. എസ്. മാര്‍ട്ടിനാണ് ചിത്രം നിര്‍മ്മിച്ചത്. പാ വിജയ്, രമ്യാനമ്പീശന്‍, മീരാജാസ്മിന്‍, ഖുശ്ബു എന്നിവരാണ് മറ്റ് താരങ്ങള്‍.

English summary
South Indian Glamorous actress Namitha who was last seen in Ilaignan says her favourite actor is Suriya,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam