ഇനി ഞാന്‍ മരിയ്‌ക്കില്ല; തൃഷ
തൃഷ ആദ്യമായും അവസാനമായും കൊല്ലപ്പെടുന്ന ചിത്രമാകുമോ ഭീമ. അങ്ങനെ തന്നെയാകുമെന്നാണ് കോളിവുഡിലെ താരറാണി ഇപ്പോള്‍ പറയുന്നത്.
ഭീമയിലെ ക്ലൈമാക്‌സ് രംഗത്തില്‍ തൃഷ വെടിയേറ്റു മരിയ്‌ക്കുന്ന രംഗമുണ്ട്. ചിത്രം കണ്ട തൃഷയുടെ മാതാവ് മകള്‍ മരിയ്‌ക്കുന്ന രംഗം കണ്ട് വിങ്ങിപ്പൊട്ടിയെന്നൊക്കെയാണ് കോടമ്പാക്കം വര്‍ത്തമാനം.
എന്തായാലും ഭാവിയില്‍ താനൊരിയ്‌ക്കലും ഇത്തരമൊരു രംഗത്തില്‍ അഭിനയിക്കാന്‍ ഒരുക്കമല്ലെന്നാണ് തൃഷയിപ്പോള്‍ തീരുമാനിച്ചിരിയ്ക്കുന്നത്.
ഇത്തരം ദുഖകരമായ രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ എല്ലാവര്‍ക്കും വിഷമമുണ്ടാക്കും-തൃഷ പറയുന്നു.
തൃഷയുടെ മരിയ്‌ക്കാന്‍ ഒരുക്കമല്ലെന്ന തീരുമാനത്തെ മാതാവ് അഭിനന്ദിച്ചുവെന്നും വാര്‍ത്തകളുണ്ട്. ഇനിയിപ്പോള്‍ നായിക മരിയ്‌ക്കുന്ന സിനിമാക്കഥയും കൊണ്ട് സിനിമാക്കാര്‍ തൃഷയുടെ വീടു തേടി ചെല്ലേണ്ടെന്ന് ചുരുക്കം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
തൃഷയുടെ ത്രസിപ്പിക്കുന്ന ചിത്രങ്ങള്‍


Click it and Unblock the Notifications