»   » ദൈവ തിരുമകനില്‍ വിക്രം 18കാരന്‍

ദൈവ തിരുമകനില്‍ വിക്രം 18കാരന്‍

Posted By:
Subscribe to Filmibeat Malayalam
Vikram
വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനും അവയില്‍ത്തന്നെ വ്യത്യസ്തത കൊണ്ടുവരാനുമുള്ള വിക്രം എന്ന നടന്റെ താല്‍പര്യം പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. വ്യത്യസ്തതയ്ക്കായുള്ള വിക്രമിന്റെ അന്വേഷണത്തില്‍ ഒട്ടേറെ നല്ല ചിത്രങ്ങളുണ്ടായിട്ടുമുണ്ട്.

വീണ്ടുമിതാ ഒരു ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രവുമായി വിക്രമെത്തുന്നു. ദൈവ തിരുമകന്‍ എന്ന ചിത്രത്തില്‍ ഒറു പതിനെട്ടുകാരന്‍ പയ്യനായിട്ടാണ് വിക്രം അഭിനയിക്കുന്നത്. ചിത്രത്തിലെ ചില രംഗങ്ങളിലാണ് വിക്രം പയ്യനായി മാറുന്നത്.

ഇതിനായി ഇപ്പോള്‍ കഠിനമായ ഡയറ്റും മറ്റുമായി പരിശ്രമത്തിലാണ് വിക്രം. പയ്യനാവാന്‍ ശരീരഭാരം പത്തുകിലോവരെ കുറയ്ക്കുകയെന്നതാണ് വിക്രമിന്റെ ലക്ഷ്യം. ഇതിനായി ജമ്മില്‍ ചെലവിടുന്ന സമയവും താരം കൂട്ടിയിട്ടുണ്ട്.

വളരെ വൈകാരികതയുണ്ടാക്കുന്ന ഒരു കഥാതന്തുവാണ് ദൈവ തിരുമകന്‍. ഒരു അച്ഛനും മകളും തമ്മിലുള്ള ഹൃദയബന്ധമാണ് ചിത്രം പറയുന്നതെന്നാണ് സൂചന.

ദൈവ തിരുമകന്‍ ഒരു ഇമോഷണല്‍ സ്‌റ്റോറിയാണ്.ഒരു അച്ഛനും മകളും തമ്മിലുള്ള ഹൃദയബന്ധമാണ് ചിത്രം പറയുന്നതെന്നാണ് സൂചന. അനുഷ്‌കയും അമല പോളുമാണ് ചിത്രത്തിലെ നായികമാര്‍.

മണിരത്‌നത്തിന്റെ രാവണനിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം വിക്രമിന്റേതായി എത്തുന്ന വ്യത്യസ്ത വിക്രം ചിത്രം എന്ന നിലയില്‍ ദൈവ തിരുമകന്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്നു.


English summary
Actor Vikram will be seen in a teenager role in upcoming Tamil film Deiva Thirumagan. Sources say that the actor has worked really hard to look like a teenager. He had a rigorous diet and work outs to fit into the character of a young boy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam