ടെലിവിഷന്‍ അഭിമുഖം: തന്നെ വിലക്കാനാവില്ലെന്ന് കമല്‍
ടെലിവിഷന്‍ അഭിമുഖം: തന്നെ വിലക്കാനാവില്ലെന്ന് കമല്‍
ചെന്നൈ: ടെലിവിഷന് അഭിമുഖം അനുവദിക്കുന്നത് തന്റെ സ്വാതന്ത്യ്രമാണെന്നും അതില്‍ നിന്ന് തന്നെ വിലക്കാന്‍ ആര്‍ക്കും പറ്റില്ലെന്നും കമലഹാസന്‍ പറഞ്ഞു.
ടെലിവിഷനില്‍ അഭിമുഖം നല്‍കരുതെന്ന വിലക്ക് ലംഘിച്ചതിന്റെ പേരില്‍ തമിഴ് സിനിമാ രംഗത്തെ സംഘടന കമലഹാസന് അഞ്ച് ലക്ഷം രൂപ പിഴയ ചുമത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റ ഈ പ്രസ്താവം.
ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടന തന്റെ തൊഴിലിനെ ബാധിക്കുന്ന തരത്തിലുള്ള നിയമങ്ങള്‍ കൊണ്ടുവന്നാല്‍ അതിനെ എതിര്‍ക്കും. സംഘടനയുമായി താന്‍ നല്ല രസത്തിലല്ലെന്ന് അതുകൊണ്ട് അര്‍ഥമില്ല.
സെന്‍സര്‍ ബോര്‍ഡിന് പോലും സിനിമ എങ്ങനെ എടുക്കണമെന്ന് തന്നോട് നിഷ്കര്‍ഷിക്കാനാവില്ല. അതുപോലെ തന്നെ ടെലിവിഷന് അഭിമുഖം അനുവദിക്കരുതെന്ന തന്നോട് പറയാനും ആര്‍ക്കുമാവില്ല- കമലഹാസന്‍ വ്യക്തമാക്കി.
കമലഹാസന്റെ ആരാധകരുടെ സംഘടനയായ കമല്‍ നര്‍പണിമന്‍ട്രത്തിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്തതിനു ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു കമല്‍.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി കമല്‍ പറഞ്ഞു. രാഷ്ട്രീയം തനിക്ക് വശമില്ലാത്ത മേഖലയാണെന്ന് അദ്ദേഹം വ്യക്തമാക്കി.


Click it and Unblock the Notifications