ബാലു മഹേന്ദ്ര ചിത്രത്തില്‍ ജയറാം നായകന്‍
ബാലു മഹേന്ദ്ര ചിത്രത്തില്‍ ജയറാം നായകന്‍
നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴിലെ ഹിറ്റ്മേക്കറായ ബാലു മഹേന്ദ്ര സിനിമ ഒരുക്കുന്നു. ജയറാമാണ് ചിത്രത്തില്‍ നായകനാവുന്നത്.
ജൂലി ഗണപതിയെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സരിതയും രമ്യാകൃഷ്ണനുമാണ് നായികമാര്‍. പതിവ്ശൈലിയില്‍ നിന്ന് വ്യത്യസ്തമായി ഗ്ലാമറില്ലാത്ത ഒരു വേഷത്തിലാണ് രമ്യാ കൃഷ്ണന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാലു മഹേന്ദ്ര ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. കമലഹാസന്‍ നായകനായ സതി ലീലാവതിയാണ് ബാലു മഹേന്ദ്രയുടെ അവസാനത്തെ ചിത്രം.
സിനിമയില്‍ നിന്ന് വിട്ടുനിന്ന സമയത്ത് ബാലു മഹേന്ദ്ര ടി വി സീരിയലുകള്‍ ചെയ്തിരുന്നു. ഒന്നര വര്‍ഷമായി സീരിയല്‍ രംഗത്തു നിന്നും വിട്ടുനില്‍ക്കുകയാണ്.
തമിഴിലെ സിനിമാരീതികള്‍ മാറിയതോടെ തനിക്ക് നിര്‍മാതാക്കളില്ലാതായതു മൂലമാണ് സിനിമാരംഗത്തു നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നതെന്നാണ് ബാലു മഹേന്ദ്ര പറയുന്നു. ജയറാമിന്റെ അഭിനയസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന കഥാപാത്രമാണ് ജൂലി ഗണപതിയിലേതെന്ന് ബാലു പറഞ്ഞു.
ഊമക്കുയില്‍, മൂന്നാം പിറ, വീട് തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ മലയാളത്തില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഓളങ്ങളും മമ്മൂട്ടി നായകനായ യാത്രയും പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച ചിത്രങ്ങളായിരുന്നു.


Click it and Unblock the Notifications