നയന്‍താര വീണ്ടും സൂര്യയ്ക്കൊപ്പം

By Staff

ഗജിനി സൂപ്പര്‍ഹിറ്റായെങ്കിലും താന്‍ അഭിനയിച്ച ചിത്രങ്ങളില്‍ നയന്‍താര ഓര്‍ത്തിരിക്കാന്‍ ഇഷ്ടപ്പെടാത്ത ചിത്രമാണത്. സൂര്യയുടെ നായികയായി വേഷമിട്ട ചിത്രത്തില്‍ നയന്‍താരയേക്കാള്‍ ശ്രദ്ധ നേടിയത് അസിനാണ് എന്നതു തന്നെ കാരണം.

ചിത്രത്തില്‍ ഇരട്ടനായികമാരായിരുന്നു. ഫ്ലാഷ് ബാക്ക് രംഗങ്ങളിലാണ് അസിന്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. കൂടുതല്‍ രംഗങ്ങള്‍ നയന്‍താരയ്ക്കായിരുന്നു. എങ്കിലും ശ്രദ്ധിക്കപ്പെട്ട വേഷം അസിന്റേതായിരുന്നു. സിനിമ പുറത്തിറങ്ങിയപ്പോഴാണ് അസിന്‍ തനിക്കു മേല്‍ സ്കോര്‍ ചെയ്തത് നയന്‍താര അറിയുന്നത്. നൃത്തരംഗത്തില്‍ താന്‍ വേണ്ടുവോളം മേനിപ്രദര്‍ശനം നടത്താന്‍ തയ്യാറായിട്ടും ചിത്രത്തിലെ മൊത്തം പ്രകടനത്തിന് മറ്റൊരു നടി കൈയ്യടി നേടിയത് ഓര്‍ത്തിരിക്കാന്‍ രസമുള്ള കാര്യമല്ലല്ലോ...

ഗജിനിയുടെ കഥ അങ്ങനെയായെങ്കിലും സൂര്യമായി ഇനി ഒന്നിച്ചഭിനയിക്കില്ലെന്നൊന്നും നയന്‍ തീരുമാനിച്ചിട്ടില്ല. സൂര്യയുടെ പുതിയ ചിത്രത്തില്‍ നായികയാവുന്നത് നയനാണ്. ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. നയന്‍താരയുടെ ആദ്യ തമിഴ് ചിത്രമായ അയ്യായുടെ സംവിധായകന്‍ ഹരി ആയിരുന്നു.

ഗജിനിയിലേതു പോലുള്ള ഗാന, നൃത്തരംഗങ്ങള്‍ വേലിലും പ്രതീക്ഷിക്കാം. നായികയാവുന്നത് നയന്‍താരയാണല്ലോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X