മാധവിക്കുട്ടിയുടെ മനോമി ശ്യാമപ്രസാദ് സിനിമയാക്കുന്നു
മാധവിക്കുട്ടിയുടെ മനോമി ശ്യാമപ്രസാദ് സിനിമയാക്കുന്നു
കമല സുരയ്യയുടെ പ്രശസ്ത നോവല്‍ മനോമിക്ക് ശ്യാമപ്രസാദ് ചലച്ചിത്രഭാഷ്യമൊരുക്കുന്നു. ശ്രീലങ്കന്‍ സഹായത്തോടെ നിര്‍മിക്കുന്ന ചിത്രത്തിലെ ഭാഷ തമിഴാണ്.
തമിഴിലെയും സിംഹളത്തിലെയും അഭിനേതാക്കള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അിസാക്ഷി, കല്ലു കൊണ്ടൊരു പെണ്ണ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ശ്യാമപ്രസാദിന്റെ പുതിയ സംരംഭമാണ് മനോമി.
സൃഷ്ടി ഫിലിംസിന്റെ ബാനറില്‍ വി. വി. ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീലങ്കയിലെ ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ സഹായത്തോടെയാണ് ചിത്രനിര്‍മാണം.
ദേശക്കും ഭാഷയ്ക്കും അതീതമായ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന മനോമിയില്‍ യുദ്ധം മനുഷ്യനെതിരാണെന്ന സന്ദേശവുമുണ്ട്.
മാധവിക്കുട്ടിയുടെ ആട്ടുകട്ടില്‍ എന്ന കഥയും ചലച്ചിത്രമാവുകയാണ്. മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ദേവരാജനാണ്.


Click it and Unblock the Notifications